കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു

തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്ത . സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം വേദിയിൽ കുറച്ച് കുട്ടികളെ കണ്ടതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വൈസ് പ്രസിഡൻ്റ് നിരഞ്ജൻ റെഡ്ഡി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.

റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ (എംസിസി) ലംഘനമാണെന്ന് നിരഞ്ജൻ റെഡ്ഡി പറഞ്ഞു. “കുട്ടികളുടെ സേവനങ്ങളോ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ അവരുടെ പങ്കാളിത്തമോ ഉണ്ടാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നു.” തെലങ്കാന സിഇഒയ്ക്ക് റെഡ്ഡി അയച്ച ഇ-മെയിലിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരഞ്ജൻ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പോലീസിന് വസ്തുതാപരമായ റിപ്പോർട്ടിനായി കൈമാറി. തുടർന്ന് വ്യാഴാഴ്ച അമിത് ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടി യമൻ സിംഗ്, മുതിർന്ന ബിജെപി നേതാവ് ജി കിഷൻ റെഡ്ഡി, നിയമസഭാംഗം ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഐപിസി സെക്ഷൻ 188 (ഒരു പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവിൻ്റെ ലംഘനം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സിറ്റിംഗ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ ബിജെപിയുടെ മാധവി ലതയാണ് ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടമായ മെയ് 13നാണ് ഹൈദരാബാദിൽ വോട്ടെടുപ്പ്.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...