രാജസ്ഥാനിൽ മന്ത്രിസഭ വിപുലീകരിച്ചു: പുതിയ 8 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരിച്ചു. രാജ്യവർധൻ സിംഗ് റാത്തോഡ്, ഡോ. കിരോരി ലാൽ മീണ, ഗജേന്ദ്ര സിംഗ് ഖിംസർ, ബാബുലാൽ ഖരാഡി, ജോഗറാം പട്ടേൽ, സോരാറാം കുമാവത്, സുരേഷ് സിംഗ് റാവത്ത്, മദൻ ദിലാവർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു.

സംസ്ഥാനത്ത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, 200 അംഗ സഭയിൽ 115 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തിരുന്നു. ജനുവരി 19ന് ഗവർണറുടെ പ്രസംഗത്തോടെയാണ് രാജസ്ഥാനിലെ നിയമസഭാ സമ്മേളനം ആരംഭിക്കുക.നിയുക്ത മന്ത്രിമാരുടെ പേരുകൾ പാർട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുതിർന്നവരും പുതുമുഖങ്ങളും ഇടകലർന്ന മന്ത്രിസഭയായിരിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

ഡിസംബർ 15നാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സംഗാനർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാർത്ഥി പുഷ്പേന്ദ്ര ഭരദ്വാജിനെതിരെ 145,162 വോട്ടുകൾ നേടിയാണ് ശർമ്മ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. പുഷ്പേന്ദ്ര ഭരദ്വാജ് 97,081 വോട്ടുകൾ നേടി. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി നാല് തവണ പ്രവർത്തിച്ചിട്ടുണ്ട്. ആൽബർട്ട് ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, നിരവധി കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശിയായ ഭജൻ ലാൽ ശർമ്മ, ആദ്യമായാണ് എംഎൽഎ ആകുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്), അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ...

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ്...

വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്....