തിരഞ്ഞെടുപ്പ് നടക്കുന്ന പല സംസ്ഥാനങ്ങളിലും കോൺഗ്രസിൽ ആഭ്യന്തര കലഹങ്ങൾ നടക്കുകയണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവല. ഭാരത് ജോഡോ യാത്രയ്ക്ക് പകരം രാഹുൽ ഗാന്ധി കോൺഗ്രസ് ജോഡോ യാത്ര നടത്തണമെന്നും ബിജെപി നേതാവ് പരിഹസിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസ് ജോഡോ യാത്ര രാജസ്ഥാനിൽ നിന്ന് തുടങ്ങണമെന്നും പൂനെവല പരിഹസിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്ന് കോട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് പൂനവല്ലയുടെ ഈ പരാമർശം. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഡെപ്യൂട്ടി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര പോരാട്ടത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പൂനവല്ലയുടെ പ്രതികരണം.
മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്. പുറത്തുവിട്ടു. മധ്യപ്രദേശിൽ 144, ഛത്തീസ്ഗഢിൽ 30, തെലങ്കാനയിൽ 55 എന്നിങ്ങനെയാണ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെ മത്സരിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷമണ്‍ സിംഗിനെ ചച്ചൗരയില്‍ നിന്നും, മുന്‍ മുഖ്യമന്ത്രി ജയവര്‍ധന്‍ സിംഗിനെ രാഘോഗഡ് സീറ്റില്‍ നിന്നും മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.