ബംഗ്ലാദേശ് പ്രതിസന്ധി: പ്രധാനമന്ത്രി മോദിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്നു

രാജിവെച്ച ശേഷം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ബംഗ്ലാദേശിലെ അനിശ്ചിതകാല രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സുപ്രധാന അവലോകന യോഗം ചേർന്നു. പ്രധാനമന്ത്രി മോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിനെത്തി. കഴിഞ്ഞ ദിവസം മുതൽ ബംഗ്ലാദേശിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. സംഭവവികാസങ്ങളെക്കുറിച്ച് ജയശങ്കർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ധരിപ്പിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്നും പുറപ്പെട്ട അവർ പിന്നീട് എയർഫോഴ്സ് വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഗാസിയാബാദിലെ ഹിൻഡൺ എയർഫോഴ്സ് താവളത്തിലാണ് ഷെയ്ഖ് ഹസീനയെ വഹിച്ചുള്ള സി 130 ജെ വിമാനം ഇറങ്ങിയത്. വൈകിട്ട് 5.36 നാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അവരെ എയർഫോഴ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അവർ ഇന്ത്യയിൽ തന്നെ തുടരുകയാണ്.

അക്രമാസക്തമായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്. ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇടക്കാല സർക്കാർ രൂപീകരണത്തെ കുറിച്ച് അറിയിച്ചു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് നൂറുകണക്കിന് വിദ്യാർത്ഥി പ്രവർത്തകർ പ്രതിഷേധ മാർച്ചിനായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് രാജി പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടത്.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...

പ്രിയങ്കക്കും രാഹുലിനുമൊപ്പം വയനാട്ടില്‍ പ്രചാരണത്തിന് സോണിയ ഗാന്ധിയും

വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് ആണ് രാഹുലിനുമൊപ്പം സോണിയ ഗാന്ധിയും എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. സോണിയാഗാന്ധി...

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് പുറത്ത് സ്ഫോടനം. ഡൽഹിയിലെ രോഹിണിയിലെ പ്രശാന്ത് വിഹാറിൽ വലിയ സ്ഫോടനം. വലിയ ശബ്ദത്തെത്തുടർന്ന്, രോഹിണിയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിന് സമീപത്ത് നിന്ന് പുക ഉയർന്നു. സമീപത്തെ കടകൾക്ക് കേടുപാടുകൾ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം, പ്രതികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്....