ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ‘ദി കേരള സ്റ്റോറി’ യുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് എബിവിപി സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഓഡിറ്റോറിയം-1, കണ്‍വെന്‍ഷന്‍ സെന്ററിലാണ് എബിവിപി ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും കേരള സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംസ്ഥാനത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്ന സംഘപരിവാര്‍ പ്രചരണമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എസ്എഫ്ഐ ഇതിനെതിരെ രംഗത്തെത്തുകയും ദി കേരള സ്റ്റോറിയെ ‘ആര്‍എസ്എസ് പ്രചരണ സിനിമ’ എന്ന് വിളിക്കുകയും ചെയ്തു. ജെഎന്‍യു കാമ്പസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു