കെജ്രിവാളിന് ഇഡിയുടെ സമൻസ്, വ്യാജ ആരോപണങ്ങളെന്ന് എഎപി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇ.ഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഡൽഹി ജൽ ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി സമൻസ് അയച്ചിരുന്നത്. ഡൽഹി സർക്കാരിന്റെ വകുപ്പ് നൽകിയ കരാറിലെ അഴിമതിയിലൂടെ നേടിയ ഫണ്ട് ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടായി കൈമാറിയെന്നായിരുന്നു അന്വേഷണ ഏജൻസി അവകാശപ്പെട്ടത്. അതേസമയം ഏജൻസിയുടെ അവകാശവാദങ്ങളെ “വ്യാജം” എന്നാണ് എഎപി വിശേഷിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കെജ്‌രിവാളിന് സമൻസ് ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും കെജ്രിവാൾ അന്വേഷണം നേരിടുകയാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുത്താൻ എഎപിയുടെ 55 കാരനായ ദേശീയ കൺവീനർ ഇന്ന് ഏജൻസിക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിന് പിന്നാലെ ഡൽഹി പോലീസ് തയ്യാറെടുപ്പ് ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ തീരുമാനിച്ചാൽ രാവിലെ കെജ്രിവാൾ രാജ്ഘട്ട് സന്ദർശിച്ചേക്കുമെന്ന് ഡൽഹി പോലീസിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പാർട്ടി പ്രവർത്തകരും രാജ്ഘട്ടിൽ തടിച്ചുകൂടിയേക്കും. ഇതിന് പിന്നാലെ ബി.ജെ.പി ഓഫീസിന് പുറത്ത് പ്രതിഷേധത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ നേരിടാൻ ഡ്രോണുകൾ അടക്കം വിന്യസിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഏത് പ്രതികൂല സാഹചര്യവും നേരിടാൻ അധിക സേനയെയും വിന്യസിക്കും.

നേരത്തെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യത്തെ മൂന്ന് സമൻസുകളിൽ ഹാജരാകാത്തതിന് കെജ്‌രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. എക്‌സൈസ് പോളിസി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്. 2021-22 ലെ എക്‌സൈസ് നയം തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രതികൾ കെജ്‌രിവാളുമായി ബന്ധപ്പെട്ടിരുന്നതായി ഏജൻസി അറിയിച്ചു. ഇതുവരെ, ഈ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പാർട്ടി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ, ചില മദ്യ വ്യവസായികൾ എന്നിവരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...