സൊമാലിയന്‍ തീരത്ത് ഇന്ത്യക്കാര്‍ ജീവനക്കാരുള്ള കപ്പല്‍ അജ്ഞാത സംഘം റാഞ്ചി. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പൽ റാഞ്ചിയവർക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. ലൈബീരിയന്‍ പതാകയുള്ള ‘MV LILA NORFOLK’ എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പല്‍ വിന്യസിച്ചു. തട്ടിക്കൊണ്ടുപോയ കപ്പലിനെ നാവികസേനാ വിമാനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് കപ്പല്‍ ഹൈജാക്ക് ചെയ്തത് സംബന്ധിച്ച വിവരം ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അജ്ഞാതരായ സായുധ അക്രമികള്‍ കപ്പലിലേക്ക് കയറുകയായിരുന്നു. സംഭവം ഉടന്‍ തന്നെ ജീവനക്കാര്‍ യുകെഎംടിഒ പോര്‍ട്ടലിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ അറിയിച്ചു. പിന്നാലെ നാവികസേന അതിവേഗം നടപടി ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച ഐഎന്‍എസ് ചെന്നൈ യുദ്ധകപ്പലിനെ വഴിതിരിച്ചുവിട്ടത്. കൂടാതെ ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ഒരു പട്രോളിങ് വിമാനത്തെയും ചുമതലപ്പെടുത്തി.
നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം, യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇപ്പോഴും കപ്പലിന്റെ ചലനം നാവികസേനയുടെ വിമാനം നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം സഹായത്തിനായി ഐഎന്‍എസ് ചെന്നൈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.