ബീഹാറിലെ സിവാനിൽ ലക്കാരി നബിഗഞ്ചിൽ വ്യാജമദ്യം കഴിച്ച് മൂന്നുപേർ മരണമടഞ്ഞു. നിരവധിപേർ ആശുപത്രിയിൽ ചികിത്സയിലാണ്. നബിഗഞ്ച് ബാലഗ്രാമത്തിലെ ജനക് പ്രസാദ്, നരേഷ് ബിൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വ്യാജ മദ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിലായതിനെ തുടർന്ന് ഗ്രാമത്തിൽ പോലീസ് ക്യാമ്പുകൾ തുറന്നിട്ടുണ്ട് എന്ന് ജില്ലാ കൗൺസിലർ രമേഷ് കുമാർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് അറിയാൻ കഴിയൂ എന്ന് പൊതു പരാതി പരിഹാര വകുപ്പ് ഉദ്യോഗസ്ഥൻ അഭിഷേക് ചന്ദ്രൻ വ്യക്തമാക്കി.
2022 ഡിസംബറിൽ ബീഹാറിലെ സരൺ ജില്ലയിൽ ഉണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 25 ഓളം പേർ മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വ്യാജ മദ്യദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.