ഒരാഴ്ചയിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് 19 ലക്ഷം ഭക്തര്‍

അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍ എന്ന് കണക്കുകൾ. ജനുവരി 22 ന് നടന്ന ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന് പിറ്റേന്നാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. അതിനുശേഷം 18.75 ലക്ഷം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്തി. ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദര്‍ശനത്തിനായി ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും ‘ആരതി’ സമയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്‌ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ 4.30നും മം​ഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം.

ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സുഗമമായ സന്ദര്‍ശന അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്റ്റും കഠിന പരിശ്രമത്തിലാണ്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആലവന്ദര്‍ സ്‌തോത്രം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ ശ്രീരാമന്റെ വേദാധിഷ്ഠിത സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വിഗ്രഹത്തിനായി ഉപയോഗിച്ചത്. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.

ശ്രീകോവിലില്‍ അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമുണ്ട്. ബാലക് റാം എന്ന പേരിലാണ് രാം ലല്ലയുടെ വിഗ്രഹം അറിയപ്പെടുന്നത്. 392 തൂണുകളും 44 വാതിലുകളും ഉള്‍ക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഭംഗിയിലാണ് ക്ഷേത്ര സമുച്ചയം ഉയര്‍ന്നുനില്‍ക്കുന്നത്. എല്ലാം ഹിന്ദു ദേവതകളുടെ സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ തൂണുകള്‍ അലങ്കരിച്ചിരിക്കുന്നു. കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളുമാണ് വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗംഭീരമായ ആഭരണങ്ങള്‍ 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 14 ആഭരണങ്ങളാണ് വിഗ്രഹത്തിന് മാറ്റ് കൂട്ടുന്നത്. ആഭരണങ്ങളുടെ കേന്ദ്രഭാഗമായ കിരീടം പ്രശംസനീയമായ ശ്രദ്ധയോടെയാണ് നിര്‍മ്മിച്ചത്. 75 കാരറ്റ് വജ്രങ്ങള്‍, 175 കാരറ്റ് സാംബിയന്‍ മരതകം, 262 കാരറ്റ് മാണിക്യങ്ങള്‍ എന്നിവയ്ക്കൊപ്പം 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തിന് മാത്രം ഏകദേശം 1.7 കിലോഗ്രാം ഭാരമുണ്ട്. ഇത് ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്നു. കൂടാതെ ശുദ്ധിയെ പ്രതീകപ്പെടുത്തുന്ന വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഈ കിരീടം അലങ്കരിച്ചിരിക്കുന്നത്. തിലകമെന്ന് വിശേഷിപ്പിക്കുന്ന നെറ്റിയിലെ ‘ദിവ്യ അടയാളം’ 16 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നാല് കാരറ്റ് വജ്രങ്ങളും 33 കാരറ്റ് മരതകവും മധ്യഭാഗത്ത് ഒരു സാംബിയന്‍ മരതകവും മോതിരത്തിലുണ്ട്. രാം ലല്ലയ്ക്ക് ആഭരണങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹര്‍സഹൈമല്‍ ശ്യാംലാല്‍ ജ്വല്ലേഴ്സിനായിരുന്നു.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....