അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണം: ഹൈക്കോടതി

ഇടുക്കിയിലെ ശാന്തൻപാറയിലും ചിന്നക്കനാലിലും ഭീതിപരത്തിയിരുന്ന അരിക്കൊമ്പനെ പിടികൂടാൻ ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും കോടതി കൂട്ടിച്ചേര്‍ത്തു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം.

അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ശുപാര്‍ശയുള്ളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ചോദിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും? എറെ സമയം എടുക്കില്ലേ? ആനയെ തടവിലാക്കണോ, പുനരധിവസിപ്പിക്കണോ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. മനുഷ്യ- മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്‌റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചിന്നക്കനാലില്‍ എത്തിയ അഞ്ചംഗ സംഘം പ്രദേശവാസികള്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിദഗ്ധസമിതി ഇടുക്കി സിങ്കുകണ്ടത്തെ സമരപന്തല്‍ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുനമ്പം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല, വഖഫ് നിയമം മുസ്ലീങ്ങള്‍ക്കെതിരല്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

കെ കെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു

കണ്ണൂർ: കെ കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി...

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറാൻ അനുമതി

മാസപ്പടി കേസിൽ എസ്‌എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറാൻ അനുമതി. എറണാകുളം അഡീ. സെഷൻസ് കോടതിയാണ് കുറ്റപത്രം കൈമാറാനുള്ള അനുമതി നൽകിയത്. ഈ മാസം ആദ്യവാരമാണ് സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ...

നേര്യമംഗലത്ത് കെഎസ്ആർടിസി ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

നേര്യമംഗലത്തിനു സമീപം മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 14 വയസ്സുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ...

കർണാടകയിൽ പള്ളിക്ക് പുറത്ത് യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേർ അറസ്റ്റിൽ

കർണാടകയിൽ ഏപ്രിൽ 9 ന് ദാവൻഗെരെയിലെ ഒരു പള്ളിക്ക് പുറത്ത് 38 വയസ്സുള്ള കർണാടക സ്വദേശിനിയായ സ്ത്രീയെ ഒരു കൂട്ടം പുരുഷന്മാർ ആക്രമിച്ചു. യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേരെ...

‘ആണവായുധങ്ങൾ കൈവശം വയ്ക്കരുത്’ ഇറാനെതിരെ നിലപാട് ശക്തമാക്കി ഡൊണാൾഡ് ട്രംപ്

ഇറാൻ ആണവായുധം കൈവശം വയ്ക്കാനുള്ള ആശയം ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അല്ലെങ്കിൽ അവരുടെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ പദ്ധതിയെക്കുറിച്ച് യുഎസും ഇറാനും...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടു

അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ...

ഡൊണാൾഡ് ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചു

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. ട്രംപിൻ്റെ ആവശ്യങ്ങൾ നിരസിച്ചും, സ്കൂളിൻ്റെ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ചും, ഭരണകൂടം അതിരുകടന്നതാണെന്ന് ആരോപിച്ചും...