ഇന്ന് ലോക ക്യാൻസർ ദിനം, നമുക്കൊരുമിച്ച് കൈകോർക്കാം, മഹാമാരിയെ തുടച്ചുനീക്കാം

ആഗോളതലത്തിൽ എല്ലാവർഷവും ഫെബ്രുവരി നാലാം തീയതി ക്യാൻസർ ദിനമായി ആചരിച്ച് പോരുന്നു . യൂണിയൻ ഓഫ് ഇന്റർനാഷണൽ ക്യാൻസർ കൺട്രോൾ ( യു ഐ സി സി) ആണ് ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി പ്രഖ്യാപിച്ചത്. 2000 ഫെബ്രുവരി നാലിന് ട്രാൻസിലെ പാരീസിൽ നടന്ന ന്യൂ മില്ലേനിയത്തിനായുള്ള ലോക ക്യാൻസർ കോൺഫറൻസിലാണ് ക്യാൻസർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. തുടർന്ന് എല്ലാവർഷവും ഫെബ്രുവരി നാലിന് ലോക ക്യാൻസർ ദിനമായി ആചരിച്ചു വരുന്നു.

ലോകത്തിന് ക്യാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തെ ക്യാൻസർ ഭീതിയിൽ നിന്നും പുറത്തുകൊണ്ടു വരുന്നതിനും വേണ്ടി ക്യാൻസർ ദിനത്തിൽ കാൻസർ ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തുന്നു. ക്യാൻസറിനെതിരെ പ്രവർത്തിക്കുവാനുള്ള കരങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് 2023ലെ ക്യാൻസർ സന്ദേശം. ക്യാൻസർ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ക്യാൻസർ സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളെയും രോഗത്തെ അതിജീവിച്ചവരെയും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലാണ് ക്യാൻസർ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. അടുത്ത മൂന്നു വർഷത്തേക്കുള്ള ലോക ക്യാൻസർ ദിനത്തിന്റെ തീം ‘ ക്ലോസ് ദി കെയർ ഗ്യാപ്’ എന്നാണ്.

ആഗോളതലത്തിൽ മനുഷ്യന്റെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് ക്യാൻസറിനുള്ളത് . തല, കഴുത്ത്, ശ്വാസകോശം, സ്ഥാനാർബുദം, ഗർഭാശയമുഴ , വൻകുടൽ ക്യാൻസർ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന അർബുദങ്ങൾ. പ്രധാനമായും അർബുദത്തെ നേരത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, അവയുടെ ബോധവൽക്കരണം, ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാനുള്ള വഴികൾ തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ന് കൂടുതൽ ചർച്ച നടക്കുന്നതും ബന്ധപ്പെട്ട പരിപാടികൾ നടത്തുന്നതും. ക്യാൻസർ വിമുക്ത ലോകം നേടിയെടുക്കുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന ലക്ഷ്യവും.

യാതൊരു നിയന്ത്രണവും ഇല്ലാതെ ശരീരകോശങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസറുകൾ വിവിധതരത്തിലുണ്ട്. ഇത് സ്ത്രീയെയും പുരുഷനെയും പൊതുവായി ബാധിക്കുന്ന ക്യാൻസറുകളും സ്ത്രീകളെ മാത്രമായി ബാധിക്കുന്ന ക്യാൻസറുകളും ഉണ്ട്. ക്യാൻസറുകളെ പ്രധാനമായും മൂന്നായി തിരിക്കാം പ്രതിരോധിക്കാവുന്ന തരം ക്യാൻസറുകൾ, നേരത്തെ കണ്ടെത്തി ചികിത്സിച്ചു മാറ്റാൻ കഴിയുന്ന തരം ക്യാൻസറുകൾ, പ്രതിരോധിക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയാത്ത തരം ക്യാൻസറുകൾ എന്നിവയാണവ. ഭേദമാക്കാൻ കഴിയാത്ത തരം ക്യാൻസറുകൾക്ക് സാന്ത്വന ചികിത്സ നൽകി പരിചരിക്കുകയാണ് ചെയ്യാറ്. സ്ത്രീകളെ മാത്രം ബാധിക്കുന്ന ക്യാൻസറുകളിൽ പെടുന്നവയാണ് സെർവിക്കൽ ക്യാൻസറുകൾ, ബ്രസ്റ്റ് ക്യാൻസർ, ഗർഭാശയ ക്യാൻസർ, തുടങ്ങിയവ.

ക്യാൻസർ ചികിത്സാ രോഗനിർണയത്തിന് ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ട്. ചില രക്ത പരിശോധനകളും ശരീരത്തിലെ ക്യാൻസറിന്റെ വ്യാപ്തി അറിയാൻ സഹായിക്കും. ബയോപ്സി, സൈറ്റോളജി, പാപ് സ്മിയർ ടെസ്റ്റ്‌, എൻഡോസ്കോപ്പി, മാമോഗ്രാം, PET സ്കാൻ തുടങ്ങിയവ ക്യാൻസർ രോഗനിർണയ പരിശോധനകളിൽ ചിലതാണ്. റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ഇന്റർവെൻഷൻ റേഡിയോളജി തുടങ്ങിയ ചികിത്സാ രീതികളാണ് പ്രധാനമായും ക്യാൻസർ ചികിത്സയ്ക്കുള്ളത്. ക്യാൻസർ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയവർക്ക് കൃത്യമായ തുടർ പരിശോധനകളിലൂടെയും ചിട്ടയായ ജീവിതരീതികളിലൂടെയും ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ്.

സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസ്സായിരുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ...

ഇന്ത്യൻ സിനിമയിൽ നിന്നുള്ള പത്മ പുരസ്കാര ജേതാക്കൾ

നടൻമാരായ അജിത് കുമാർ, നന്ദമുരി ബാലകൃഷ്ണ, അനന്ത് നാഗ്, നടിയും നർത്തകിയുമായ ശോഭന, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ തുടങ്ങി നിരവധി പേർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായി. നടിയും...

എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; പത്മ അവാർഡിൽ മലയാളിത്തിളക്കം

2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ പത്മ അവാർഡുകൾ അഞ്ച് മലയാളികൾ കരസ്ഥമാക്കിയിട്ടുണ്ട്. അന്തരിച്ച മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് രാജ്യം മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി...

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ, ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ല; നാട്ടുകാരുടെ പ്രതിഷേധം

രാധയെന്ന 45കാരിയെ കൊലപ്പെടുത്തിയ കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ ഉണ്ടെന്നും കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായും ചീഫ് കണ്‍സർവേറ്റർ വ്യ്കതമാക്കി. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ്...

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ...

4 ഇസ്രായേൽ ബന്ദികളെ കൂടി ഇന്ന് വിട്ടയക്കുമെന്ന് ഹമാസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ, ശനിയാഴ്ച മോചിപ്പിക്കേണ്ട നാല് ഇസ്രായേലി സ്ത്രീകളുടെ പേരുകൾ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കരീന അരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലെവി, ലിറി...

കെ സുധാകരനെ തൽക്കാലം മാറ്റില്ല, ഹൈക്കമാൻഡിന്റെ ഉറപ്പ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റില്ലെന്ന് ഹൈക്കമാൻഡ്. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

പാലക്കാട് കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

കാട്ടാനയുടെ അക്രമണത്തില്‍ പാലക്കാട് വാധ്യാര്‍ചള്ളയില്‍ കര്‍ഷകന് പരിക്കേറ്റു. വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. പരിക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇദ്ദേഹത്തെ...