അർബുദ സാധ്യത ഗണ്യമായി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ,ഭക്ഷണങ്ങൾ …

അർബുദരോഗം പരമ്പരാഗതമായി കിട്ടുന്ന ജീനുകലെ ആശ്രയിച്ചാണെങ്കിലും പകുതിയോളം അർബുദങ്ങളും നിയന്ത്രിക്കാൻ സാധിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 1990 കള്‍ക്ക് ശേഷം ജനിച്ചവർക്ക് 50 വയസ്സിന് മുന്‍പ് അർബുദം വരാനുള്ള സാധ്യത തങ്ങളുടെ മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതലാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചെറുപ്പത്തിൽ നടത്തുന്ന ചില ജീവിതശൈലീ മാറ്റങ്ങളിലൂടെ അർബുദരോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

മദ്യപാനം നിയന്ത്രിക്കുക

പരിമിതമായ തോതിലുള്ള മദ്യപാനം പോലും പ്രതിവർഷം ഒരു ലക്ഷത്തോളം അർബുദ കേസുകൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മദ്യപാനം പൂർണമായി ഒഴിവാക്കുന്നതോ അതിന്റെ തോത് പരിമിതപ്പെടുത്തുന്നതോ അർബുദ സാധ്യത കുറയ്ക്കും. കരൾ, സ്തനം, അന്നനാളി എന്നിവയുമായി ബന്ധപ്പെട്ട പലതരം അർബുദങ്ങളുടെ സാധ്യത മദ്യപാനം വർധിപ്പിക്കുന്നു. മദ്യപാന സമയത്ത് പുകവലി കൂടിയായാൽ രൂക്ഷമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പ്.

പുകവലി ഒഴിവാക്കുക

പുകയിലയുടെ പുകയിൽ കാൻസറിന് കാരണമാകുന്ന 70 ൽപ്പരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. വായ്ക്കും തൊണ്ടയ്ക്കും ഉൾപ്പെടെ വരുന്ന മറ്റ് 14 തരം അർബുദങ്ങൾക്ക് പുകവലി കാരണമാവും. ആഗോളതലത്തിൽ തടയാൻ കഴിയുന്ന ഏറ്റവും വലിയ മരണകാരണം പുകയില ഉപയോഗമാണ്. ശ്വാസകോശ അര്‍ബുദത്തിന്റെ മുഖ്യകാരണവും പുകവലിയാണ്

ശരീരഭാരം കുറക്കുക

മോശം ഭക്ഷണശീലങ്ങൾ അമിതഭാരത്തിന് കാരണമാകുന്നത് പോലെതന്നെ അർബുദ സാധ്യതയും ഉയർത്തുന്നു. അമിതഭാരം മൂലമുള്ള അർബുദ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ്. വയർ, സ്തനങ്ങൾ, ഗർഭപാത്രം പാൻക്രിയാസ് എന്നിവയിൽ അടക്കം ഉണ്ടാക്കുന്ന വ്യത്യസ്തമായ 13 തരം അർബുദങ്ങളുമായി അമിതമായ ശരീരഭാരം ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ കൊഴുപ്പ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുകയും ഇത് അര്‍ബുദ മുഴകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. .

ആരോഗ്യ പ്രദമായ ഭക്ഷണക്രമം പാലിക്കുക

ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും മറ്റു പോഷകഘടകങ്ങളും അടങ്ങിയവ കഴിക്കാം. ഫൈബറും വിവിധതരം പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. നാരിന്റെ അംശം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക

കൂടിയ താപനിലയിൽ മാംസം പൊരിക്കുന്നതും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും നല്ലതല്ല.
ചുവന്ന മാംസം ഒഴിവാക്കുക. സംസ്‌കരിച്ച മാംസവും പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ധാന്യങ്ങൾക്കു പകരം കൂടുതലായി മുഴു ധാന്യങ്ങൾ ഉപയോഗിക്കുക. ആവശ്യത്തിനു കാൽസ്യം, വൈറ്റമിൻ ഡി എന്നിവ കഴിക്കുക. ഉപ്പിന്റെ ഉപയോഗം ദിവസേന 5ഗ്രാമിൽ കൂടരുത്.

വായുമലിനീകരണവുമായുള്ള സമ്പർക്കം ഒഴിവാക്കിയും പതിവായി വ്യായാമം ഉൾപ്പെടെയുള്ള സജീവ ജീവിതശൈലി പിന്തുടർന്നും അർബുദരോഗസാധ്യതകളെ പ്രതിരോധിക്കാവുന്നതാണ്.

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ നാളെ മുതൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി

ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക സ​മ​യം നീ​ട്ടി. ഡി​സം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 12 വ​രെ​യാ​ണ്​ നൈ​റ്റ്​ സ​ഫാ​രി​ക്ക്​ അ​വ​സ​രം ഒരുക്കിയിരിക്കുന്നത്. ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെയാണ്‌ രാ​ത്രി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക...

ഗുകേഷ് ലോക ചെസ് ചാമ്പ്യൻ, ഏറ്റവും പ്രായം കുറഞ്ഞ താരം

വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്....

പനയമ്പാടം ലോറി അപകടം നടന്നത് മറ്റൊരു ലോറി കാരണം

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു...

പാലക്കാട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, നാല് മരണം

പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട്ട് പനയമ്പാടത്ത് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി 4 കുട്ടികൾ മരിച്ചു. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഈ കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് വിവരം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...

നടി കീർത്തി സുരേഷ് വിവാഹിതയായി

നടി കീർത്തി സുരേഷ് വിവാഹിതയായി. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്....

തന്തൈ പെരിയാർ രാമസ്വാമി സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

തമിഴ്നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്‍റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. വൈക്കം വലിയ...

150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ പുറത്തെടുക്കാൻ നടത്തിയത് 56 മണിക്കൂർ നീണ്ട രക്ഷാദൗത്യം. പുറത്തെടുക്കാനായെങ്കിലും രണ്ട് ദിവസത്തിലധികം കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടി മരണത്തിന് കീഴടങ്ങി. ആര്യൻ...