ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പൊതുകാരണങ്ങൾ

ചികിത്സിക്കാതെയിരുന്നാൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം, മറവിരോഗം എന്നിവയിലേക്ക് എല്ലാം നയിക്കാവുന്ന രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. 140/90 എംഎംഎച്ച്ജിയിലും ഉയര്‍ന്ന രക്തസമ്മര്‍ദം അപകടകരവും അടിയന്തരമായി പരിഹാരം കാണേണ്ടതുമാണ്. അമിതവണ്ണം, അമിത മദ്യപാനം, പുകവലി, രക്തസമ്മര്‍ദത്തിന്‍റെ കുടുംബചരിത്രം, അലസമായ ജീവിതശൈലി എന്നിവയെല്ലാമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ പൊതുവായ കാരണങ്ങള്‍. എന്നാൽ ഇവയല്ലാത്ത ചില അവസ്ഥകളും രക്തസമ്മര്‍ദം ഉയരുന്ന അവസ്ഥയിലേക്ക് നയിക്കും. ഇതിൽ പ്രധാനപ്പെട്ടവ ചുവടെ:

ഉറക്കമില്ലായ്മ

മുതിര്‍ന്ന ഒരാള്‍ ആറ് മണിക്കൂറില്‍ താഴെ രാത്രിയില്‍ ഉറങ്ങുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റങ്ങള്‍ ഉണ്ടാക്കി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഒരു രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നത്.

കുറഞ്ഞ അളവിലുള്ള വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡിയുടെ തോത് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നത് സമ്മര്‍ദ്ദമകറ്റാനും ഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കും. വൈറ്റമിന്‍ ഡി ഹൃദയത്തിന്‍റെ ആരോഗ്യവുമായും രക്തസമ്മര്‍ദവുമായുമെല്ലാം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മര്‍ദത്തെയും വരുതിയില്‍ നിര്‍ത്തും.
വൈറ്റമിന്‍ ഡി അഭാവം എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാകും

മരുന്നുകളുടെ അമിത ഉപയോഗം

ചെറിയ തലവേദനയോ ശരീരവേദനയ്‌ക്കോ അനാവശ്യമായി മരുന്ന് കഴിക്കുന്ന ശീലം നല്ലതല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതും രക്തക്കുഴലുകളെ ചുരുക്കുന്നതുമായിരിക്കും.

സാമൂഹിക ഒറ്റപ്പെടല്‍

ദീര്‍ഘകാലത്തേക്ക് സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നത് വിഷാദത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുകയും ചെയ്യും. കൂടാതെ ശരീരത്തില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും.

സംസ്കരിച്ച ഭക്ഷണത്തിന്റെ അമിത ഉപയോഗം

ഫാസ്റ്റ് ഫുഡ്, ചിപ്സ്, കുക്കികള്‍, ക്യാനില്‍ അടച്ച സൂപ്പ്, സോസുകള്‍ എന്നിവയിലെല്ലാം അമിതമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തെ നേരിട്ട് ബാധിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിച്ചും ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്ന ജോലി ബുദ്ധിമുട്ടാക്കും. പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണം സ്ഥിരം കഴിക്കുന്നതും രക്ത സമ്മര്‍ദം ഉയര്‍ത്തും. രക്തത്തിലെ ഉപ്പിന്‍റെ അളവ് കൂടുമ്പോൾ അത് രക്തക്കുഴലുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കും.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....