ഷാർജ പുസ്തകമേള അവസാന ഘട്ടത്തിലേക്ക്, വാരാന്ത്യം തിരക്കേറും

നാൽപത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തക മേള അവസാനിക്കാൻ ഇനി മൂന്നുനാൾ കൂടി അവശേഷിക്കെ പുസ്തകോത്സവത്തിൽ തിരക്ക് വർധിക്കുന്നു. പതിവുപോലെ മലയാളത്തിന്റെ സമ്പന്നതയാണ് ഇക്കുറിയും പുസ്തകമേളയിൽ എടുത്തുപറയേണ്ടത്. പുസ്തക മേളയുടെ സമാപന വാരാന്ത്യത്തിൽ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കാനെത്തും.

അഖിൽ പി ധർമജൻ, റഫീഖ് അഹമ്മദ്, ടി.പി ശ്രീനിവാസൻ തുടങ്ങിയവരും മലയാളത്തിൽ നിന്ന് അടുത്ത ദിവസങ്ങളിൽ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തും. നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ ഇന്റലക്‌ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന അഖിൽ പി ധർമജൻ തന്റെ നോവലുകളുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുന്നത് യുവ എഴുത്തുകാർക്ക് ആവേശവും പ്രചോദനവും നൽകും. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം റാം C / O ആനന്ദിയുടെ 2,70,000 കോപ്പികളാണ് വിറ്റുപോയത്. മെർക്കുറി ഐലൻഡ്, ഓജോ ബോർഡ് തുടങ്ങിയവയാണ് അഖിലിന്റെ മറ്റ് പ്രധാന പുസ്തകങ്ങൾ.

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച രാത്രി 8.15 മുതൽ 9.15 വരെ ഇന്റലക്‌ച്വൽ ഹാളിലാണ് കാവ്യസന്ധ്യ. കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവ് എന്ന് നിസംശയം പറയാവുന്ന റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും യു എ ഇ യിലെ ആസ്വാദകർക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും.

‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള കവിതാസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കവിയാണ് പി പി രാമചന്ദ്രൻ. കേരള സാഹിത്യ അക്കാദമി അവാർഡ്,പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്, ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പി പി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും.

നവംബർ 16 ശനിയാഴ്ച മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ‘പുറ്റ്’ എന്ന നോവലും ‘രാമച്ചി’ യെന്ന കഥാസമാഹാരവും മാത്രം മതി വിനോയ് തോമസ് എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്.

പുതുതലമുറയിലെ മികച്ച എഴുത്തുകാരിൽ ഒരാളായ ലിജീഷ് കുമാർ നവംബർ 16 ശനിയാഴ്ച പുസ്തകമേളയിലെത്തും.വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ ലിജീഷ് കുമാർ പുതിയ പുസ്തകമായ ‘ കഞ്ചാവിനെ’ ആധാരമാക്കി കേൾവിക്കാരുമായി സംവദിക്കും. ഗുജറാത്ത്, ഓർമകൾ എന്റെ ഉറക്കം കെടുത്തുന്നു, 51 സാക്ഷികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

നയതന്ത്ര വിദഗ്ദ്ധൻ,വിദ്യാഭ്യാസ വിചക്ഷണൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ടി.പി ശ്രീനിവാസൻ നവംബർ 17 ഞായറാഴ്ച തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രോതാക്കളുമായി സംസാരിക്കും. വൈകീട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം മുന്നിലാണ് പരിപാടി.

യു എ ഇ വീസ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസരേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി...

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. എന്നാൽ പ്രത്യേക ധനസഹായ...

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്ക് തിരിച്ചടി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക...

ഉമാ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ കല്ലൂർ സ്റ്റേഡിയം അപകടത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ സംഘാടകർക്കെതിരെയാണ് പോലീസ് കേസെടത്തിട്ടുള്ളത്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്...

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു

മുൻ എംഎൽഎ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. 25 വർഷം എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം...

മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് തകർത്ത് ഓസ്ട്രേലിയക്ക് വിജയം

ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ടെസ്റ്റ് മത്സരങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്ക്ക് തോൽവി. അഞ്ച് ദിവസത്തെ മത്സരം ഓസ്‌ട്രേലിയയുടെ വിജയത്തിൽ അവസാനിച്ചു....

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും, ശ്വാസകോശത്തിലെ ചതവ് കൂടി

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും...

മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100-ാം വയസ്സിൽ ജോർജിയയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതൽ 1981 വരെ 39-മത് യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ജിമ്മി...