വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്നതിന് ദുബായ് എമിറേറ്റിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഒരുക്കിയ ലേലത്തിൽ റെക്കോർഡ് വരുമാനം. 81 മില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനആണ് ദുബായ് ആർടിഎ നേടിയത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്.
നമ്പർ പ്ലേറ്റുകൾക്കായുള്ള 117-മത് ഓപ്പൺ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. ശനിയാഴ്ച ഇന്റർകോണ്ടിനെന്റൽ ദുബൈ ഫെസ്റ്റിവൽ സിറ്റി ഹോട്ടലിൽ നടന്ന ലേലത്തിൽ ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. എഎ21 പ്ലേറ്റ് 6.16 ദശലക്ഷം ദിർഹത്തിനും, ബിബി100 പ്ലേറ്റ് 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പോയി. എഎ, ബിബി, കെ, ഒ, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വച്ചത്.
സ്വദേശികളും പ്രവാസികളും ലേലത്തിൽ പങ്കെടുത്തു. ഓപൺ ലേലത്തിലും ഓൺലൈൻ ലേലത്തിലും വ്യത്യസ്തമായ നമ്പർ പ്ലേറ്റുകളാണ് ആർ.ടി.എ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിഷ്പക്ഷതയും സുതാര്യതയും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ജീവിതത്തിലെ നാഴികക്കല്ലുകലായോ ചിഹ്നങ്ങളായോ സംഭവങ്ങളായോ പ്രതിനിധീകരിക്കാവുന്ന നമ്പർ പ്ലേറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലേലത്തിലൂടെ നൽകുന്നതെന്ന് ആർടിഎ വിശദീകരിച്ചു.