യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ നൽകുന്നത് നിർത്തിവച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവാണ് ഇക്കാര്യം അറിയിച്ചത് എന്നാണ് റിപോർട്ടുകൾ.
യുഎഇയിലെ സന്ദർശകർക്ക് 30 അല്ലെങ്കിൽ 60 ദിവസത്തെ വീസയിൽ വരാനാകുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. അതേസമയം നിലവിൽ ദുബായിൽ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വിസ ലഭ്യമാണ്. ദുബായിൽ താമസിക്കുന്നവരുടെ മാതാപിതാക്കളെയോ മറ്റ് ബന്ധുക്കളെയോ മൂന്ന് മാസത്തെ സന്ദർശന വിസയിൽ കൊണ്ടുവരാമെന്നും പറയുന്നു.