യുഎഇ പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ വീണ്ടും ഇളവുകൾ നൽകി അധികൃതർ. നേരത്തെ ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി, പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതിനിടെ ഔട്ട്പാസ് ലഭിച്ചവർക്ക്, ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും.

ഔട്ട്‌പാസിന്‍റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറിയ ശൈത്യകാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നതിനാൽ, പുറപ്പെടുന്നത് വൈകുന്നത് ഫ്ലൈറ്റ് ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ അവരുടെ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 1 മുതലാണ് യു എ ഇ യിൽ പൊതുമാപ്പ് ആരംഭിച്ചത്. രണ്ടു മാസത്തേക്കാണ് ഈ പദ്ധതിയുടെ കാലയളവ് ഉള്ളത്.ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്. വിസ നിയമം ലംഘിച്ചവർക്ക് പിഴ ഒന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് ബാൻ ഒന്നും കൂടാതെ യു‌എ‌ഇയിലേക്ക് തന്നെ മടങ്ങിവരാനും കഴിയുമെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.

‘സുരക്ഷിത സമൂഹത്തിനായി’ എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന പൊതുമാപ്പ് പദ്ധതിയിൽ അമർ കേന്ദ്രങ്ങൾ ഇതുവരെ 19,772 നിയമലംഘകരുടെ സ്റ്റാറ്റസ് വിജയകരമായി ക്രമീകരിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറിയിച്ചു. പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമായി തുടരുകയാണ്. ദുബായിലെ 86 ആമർ സെന്ററുകൾ നിലവിൽ റെസിഡൻസി പുതുക്കൽ, സ്റ്റാറ്റസ് ക്രമീകരണം, എക്സിറ്റ് പെർമിറ്റ്, നഷ്ടപ്പെട്ട ഡോക്യുമെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നൽകുന്നുണ്ട്. അതിനിടെ അമർ കേന്ദ്രങ്ങൾ വഴി 7,401 പേർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള എക്സിറ്റ് പെർമിറ്റുകൾ നൽകിയതായി ജിഡിആർഎഫ്എ അറിയിച്ചു.

അമർ സെന്ററുകൾ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിച്ചുവരുന്നു. സ്റ്റാറ്റസ് ക്രമീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിലൂടെയോ, മാർഗനിർദേശങ്ങൾ നൽകുന്നതിലൂടെയോ നിയമലംഘകരെ സഹായിക്കുന്നതിനുള്ള എല്ലാശ്രമങ്ങളും നടത്തുന്നുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.”അമർ സെന്ററുകൾ മുഖേനയോ അല്ലെങ്കിൽ ഞങ്ങളുടെ പ്രത്യേക ടീമിന്റെ പിന്തുണയോടെയോ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഞങ്ങൾ പൂർണ്ണമായ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...