യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജിൻറെ പ്രവർത്തന സമയം നീട്ടിയതായി സംഘാടകർ അറിയിച്ചു. ഡിസംബർ 3 വരെ പുലർച്ചെ 1 മണി വരെ ഗ്ലോബൽ വില്ലേജ് തുറന്നു പ്രവർത്തിക്കും. വൈവിധ്യമാർന്ന പരിപാടികൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജിൽ അരങ്ങേറുക. ഗ്ലോബൽ വില്ലേജിൽ എത്തുന്നവർക്ക് പരിപാടികൾ ആസ്വദിക്കാനാണ് അടുത്ത നാലു ദിവസത്തേക്ക് പ്രവർത്തന സമയം നീട്ടുന്നത് എന്ന് അധികൃതർ അറിയിച്ചു.