യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജയിലിൽ കഴിഞ്ഞിരുന്ന 1018 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പുതുജീവിതം നയിക്കാനും കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാനും ആണ് തടവുകാർക്ക് മോചനം നൽകുന്നത്. ഇവർക്ക് വേഗത്തിൽ മടങ്ങാനും കുടുംബങ്ങളോടൊപ്പം ചേരാനുമുള്ള നടപടി ക്രമങ്ങൾ അധികൃതർ ആരംഭിച്ചു.