യുഎഇ പുതുവത്സരാഘോഷത്തിലേക്ക്, ഷാർജയിൽ ആഘോഷങ്ങൾ ഒഴിവാക്കി

പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ഷാർജ എമിറേറ്റ് ഒഴികെ മറ്റെല്ലായിടങ്ങളിലും വെടിക്കെട്ടുൾപ്പെടെ ഗംഭീരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തെ ആദ്യ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കാൻ അബുദാബിയും റാസൽഖൈമയും തയ്യാറായിക്കഴിഞ്ഞു. അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വെടിക്കെട്ട് രാത്രി 12ന് നടക്കും.റാസൽഖൈമയിൽ നാലര കിലോമീറ്റർ നീളത്തിൽ 8 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടാണ് നടക്കുക. അബൂദബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്‍റുകളും ഷോകളും ഒരുക്കുന്നത്. ലേസർ ഷോ, എമിറേറ്റ്‌സ് ഫൗണ്ടൻ, ഗ്ലോവിങ്​ ടവേഴ്‌സ് ഗാർഡൻ, ഫെസ്റ്റിവലിന്‍റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്‍റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ഒരു ലക്ഷം കളർബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും.

ദുബായിൽ 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്. അബുദാബി കോർണിഷ്, അൽമർയ ഐലൻഡ്, ഹുദൈരിയാത്ത്, അൽഐൻ, അൽദഫ്ര ദുബൈയിൽ ബുർജ്​ ഖലീഫക്ക്​ പുറമെ, പാംജുമൈറ, ബുർജ്​ അൽ അറബ്​, ഹത്ത, അൽ സീഫ്​, ബ്ലൂ വാട്ടേഴ്​സ്​, ദ ബീച്ച്​, ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലാണ്​ കരിമരുന്ന്​ പ്രയോഗവും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുള്ളത്​. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ദുബൈയിൽ 32 ആഘോഷ വേദികളിലായി 1,300ലധികം പൊലീസിനെ പട്രോളിങിനായി വിന്യസിക്കുന്നുണ്ട്​. എല്ലാ വർഷത്തേയുംപോലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെത്തുക ദുബൈയിലെ ബുർജ്​ ഖലീഫ പരിസരത്തെ ആഘോഷത്തിന്​ തന്നെയായിരിക്കുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്.​ ഏറ്റവും കൂടുതൽ പേര് എത്തുമെന്ന് കണക്കാക്കുന്ന ബുർജ്​ ഖലീഫയിലേക്കുള്ള ഗതാഗത നിയന്ത്രണം തുടങ്ങി.

തിങ്കളാഴ്ച ദുബൈയിലും അബൂദബിയിലും ഷാർജയിലും സൗജന്യ പാർക്കിങ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം പുതുവത്സര രാവിൽ കരിമരുന്ന്​ പ്രയോഗം ഉൾപ്പെടെ ആഘോഷങ്ങളെല്ലാം വേണ്ടെന്ന്​ വെച്ചിരിക്കുകയാണ്​​​ ഷാർജ ഭരണകൂടം. ഗാസയിൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. ഷാർജയിലെ മുഴുവൻ സ്ഥാപനങ്ങളും വ്യക്​തികളും തീരുമാനത്തോട്​ സഹകരിക്കണ​മെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സ്വർണ്ണ-രത്ന ആഭരണ കയറ്റുമതി സാധ്യതകൾ വിശദീകരിച്ച് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഏകദിന സെമിനാർ

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി ആദ്യത്തെ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ദുബായിൽ...

മോശം കാലാവസ്ഥ: തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. തിരുവനന്തപുരത്ത് ഇന്ന് രാവിലെയും മഴ തുടരുകയാണ്. ദുബായ് - ഖത്തർ, ദോഹ-കുവൈറ്റ് വിമാനങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. ആഴ്ചയുടെ മധ്യത്തിൽ കാലാവസ്ഥ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നേരത്തെ വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽപെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ രക്ഷപ്പെടുത്തിയിരുന്നു.ഗുരുതര...

കനത്ത മഴയ്ക്കിടെ മിസോറാമിൽ ക്വാറി തകർന്ന് 10 പേർ മരിച്ചു

ചൊവ്വാഴ്ച രാവിലെ കനത്ത മഴയ്ക്കിടെ മിസോറാമിലെ ഐസ്വാൾ ജില്ലയിൽ ഒരു കല്ല് ക്വാറി തകർന്ന് പത്ത് പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെമാൽ ചുഴലിക്കാറ്റ് സംസ്ഥാനത്തുടനീളം നാശം വിതച്ചിരുന്നു. ഐസ്വാൾ പട്ടണത്തിന്റെ...

അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ, സുപ്രീം കോടതി ബെഞ്ച് ചീഫ് ജസ്റ്റിസിന് കൈമാറി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം നീട്ടണമെന്ന ഹർജി സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ചു. ജൂൺ ഒന്നിന് കാലാവധി തീരുന്ന കേജ്രിവാളിന്റെ ഇടക്കാല...

കേരളത്തിൽ അതിതീവ്ര മഴ സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്

കേരളത്തിൽ അതിതീവ്ര മഴ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റെഡ് അലർട്ട്. കോട്ടയം,...

“ജൂനിയർ കുപ്പണ്ണ”യുടെ യുഎഇയിലെ ആദ്യ ശാഖ ദുബായിൽ തുറന്നു

പ്രമുഖ തമിഴ് ഗ്രുപ് ആയ കുപ്പണ്ണ യുഎഇയിലും എത്തുന്നു. ദുബായ് കരാമയിൽ "ജൂനിയർ കുപ്പണ്ണ" ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ഉദ്‌ഘാടനം ചെയ്തു. കരാമയിൽ പോസ്റ്റ് ഓഫീസിന് സമീപമാണ് ജൂനിയർ...

അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ...