പഠന മികവ് കണക്കിലെടുത്ത് മലയാളി വിദ്യാർത്ഥിക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ വിദ്യാർത്ഥി ആദിത്യൻ പ്രമദിനാണ് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചത്. 12–ാം ക്ലാസ് പരീക്ഷയിൽ ആദിത്യൻ മികച്ച വിജയം നേടിയിരുന്നു. മനോരമ ന്യൂസ് ചാനൽ ദുബായിലെ ക്യാമറാമാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രമദ് ബി.കുട്ടിയുടെയും എൻജിനീയറായ ജീനയുടെയും മകനാണ് ആദിത്യൻ.
വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയ ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് ആദിത്യൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.