യുഎഇക്ക് ഇന്ന് അന്‍പത്തി ഒന്നാം പിറന്നാള്‍, ആഘോഷത്തിൽ പങ്കുചേർന്ന് സ്വദേശികളും വിദേശികളും

ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളും സ്വപ്നങ്ങളും മുറുകെപ്പിടിച്ച് യുഎഇ അന്‍പത്തി ഒന്നാം ദേശീയ ദിനം ആഘോഷിക്കുകയാണ്. 1971 ഡിസംബര്‍ രണ്ടിന് ആറ് എമിറേറ്റുകള്‍ ചേര്‍ന്നാണ് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന യുഎഇ രൂപീകരിച്ചത്. ആദ്യം അബുദാബി, ദുബൈ, ഷാര്‍ജ, അജ്‍മാന്‍ ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവയായിരുന്നു ഒത്തുചേര്‍ന്നതെങ്കില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം റാസല്‍ഖൈമയും ഒപ്പം ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്‌ രൂപം കൊണ്ടു. ഇതിന്റെ സ്‍മരണയാണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റ്സുകൾ ഇതോടെ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയർന്നു. ഏറ്റവും യോഗ്യനായ ഷെയ്ഖ് സായിദ് യുഎഇയുടെ പ്രഥമ പ്രസിഡന്റായപ്പോൾ, രാഷ്ട്ര നിർമ്മാണത്തിൽ അതുല്യ സംഭാവന നൽകിയ ഷെയ്ഖ് റാഷിദ് ആദ്യ പ്രധാനമന്ത്രിയുമായി.

രാഷ്‍ട്രത്തിന് അടിത്തറ പാകിയ നേതാക്കളെ അനുസ്‍മരിക്കുന്നതിനൊപ്പം ഒരു നൂറ്റാണ്ട് കൊണ്ട് കൈവരിക്കേണ്ട പുരോഗതിയുടെ പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതിനുള്ള അവസരം കൂടിയായാണ് രാജ്യം ദേശീയ ദിനത്തെ കാണുന്നത്. 2071ൽ 100 പിന്നിടുമ്പോൾ യുഎഇയുടെ മുഖം എന്താവണമെന്ന വിശാല ദീർഘ വീക്ഷണം രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചാണ് ഭരണാധികാരികൾ ദേശീയദിന സന്ദേശം നൽകുന്നത്. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിയ കുതിപ്പിന്റെ ചരിത്രമാണ് രാജ്യത്തിന്റേത്. മരുഭൂമിയിൽ നിന്ന് യുഎഇയുടെ സ്വപ്നങ്ങൾ ഇന്ന് ബഹിരാകാശത്തോളം എത്തിനിൽക്കുകയാണ് .

നേട്ടങ്ങളുടെ പട്ടികമാത്രമാണ് യുഎഇ എന്ന രാജ്യത്തിന് പറയാനുള്ളത്. എണ്ണപ്പണത്തിൽ തുടങ്ങിയ കുതിപ്പ് ഇന്ന് ബഹിരാകാശത്തുനപ്പുറം പറക്കുകയാണ്. 1958ൽ പരീക്ഷണാർഥം എണ്ണ ഖനനം ചെയ്തതോടെ ആരംഭിച്ച വികസന കുതിപ്പ് കൂടുതൽ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്നും തുടരുകയാണ്. വിവിധ മേഖലകളിലുള്ള കണ്ടെത്തലുകളും വളർച്ചയുടെ വേഗം കൂട്ടി. ബറാക ആണവോർജ പദ്ധതി, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുർജ് ഖലീഫ, ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ദുബായ് മെട്രോ, മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങി നേട്ടങ്ങൾ നീളുകയാണ്. സഖ്യനാടുകളിൽ നിന്ന് ഒറ്റരാജ്യത്തിലേക്ക് സ്വന്തം കറൻസി പോലും ഇല്ലാതെ തുടങ്ങിയ കുതിപ്പ് എമിറേറ്റുകളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടു തന്നെ ഭരണ നിർവഹണത്തിന് 7 എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന് സുപ്രീം കൗൺസിൽ രൂപീകരിച്ചത് മുതൽ ആരംഭിച്ചതാണ്. ആരെയും അസൂയപെടുത്തുന്ന വളർച്ച കൈവരിച്ച രാജ്യം ഇന്ന് ബഹിരാകാശത്ത് ഇരട്ടനേട്ടത്തിലേക്ക് അടുക്കുകയാണ്. 2019 സെപ്റ്റംബറിൽ ഹസ്സ അൽ മൻസൂരിയെ ബഹിരാകാശ നിലയത്തിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ 2023ൽ സുൽത്താൻ അൽ നെയാദിയെ അയക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്.

വിവിധ പ്രവാസി സംഘനകളുടെ നേതൃത്വത്തിലും ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ യുഎഇയിൽ വസിക്കുന്ന വിദേശികൾക്ക് യുഎഇ രണ്ടാംവീടാണ്. ഇന്ത്യൻ സംഘടനകളെല്ലാം വിപുലമായ പരിപാടികളോടെ യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പൊലിമ കൂടും. വിവിധ സ്ഥലങ്ങളില്‍ വെടിക്കെട്ടുകളും കലാപരിപാടികളും വ്യാപാര മേളകളുമൊക്കെയായി നിരവധി പരിപാടികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ദുബൈയില്‍ ബ്ലൂ വാട്ടര്‍ ഐലന്റില്‍ രാത്രി എട്ട് മണി മുതലും ഗ്ലോബല്‍ വില്ലേജില്‍ രാത്രി ഒന്‍പത് മണി മുതലും കരിമരുന്ന് പ്രയോഗം വീക്ഷിക്കാം. ദ ബീച്ച് ജെബിആര്‍, അല്‍ സീഫ്, ദ പോയിന്റ് പാം ജുമൈറ, ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളിലും അബുദാബിയില്‍ അല്‍ ശര്‍ഖ് മാള്‍, എമിറേറ്റ്സ് പാലസ്, അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്റര്‍, യാസ് ഐലന്റ്, അല്‍ മര്‍യാദ് ഐലന്റ് തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷ പരിപാടികളുണ്ടാകും.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...