വിജയത്തിന് കുറുക്കുവഴികളില്ല, ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാകുന്നത് സന്തോഷം: നിഹാരിക എന്‍.എം

ഷാര്‍ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ നിഹാരിക എന്‍.എം.
വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അവര്‍ അഭിപ്രായപ്പെട്ടു. നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

19-ാം വയസില്‍ തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല. വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു. പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്‍ എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ അഛനാണ് കാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.
ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു. കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.

‘ലിറ്റില്‍ ലൈക്, മോര്‍ ഹാര്‍ഡ്‌വര്‍ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്‍കരുത്. നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍.

പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്‍ഫിഡെന്‍സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി.
വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്‍കി.
നെറ്റ്ഫ്‌ളിക്‌സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്.

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...

യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2026...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്....

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ...

കാട്ടുപന്നികളെ വെടിവയ്ക്കാൻ ഇനി തടസ്സമില്ല; നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചു. സ്‌പോർട്‌സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ഉള്ള ആയുധ ലൈസൻസ് കൈവശമുള്ളവർ കാട്ടുപന്നികളെ വെടിവയ്ക്കുന്നത് വിലക്കിക്കൊണ്ട് വനം വകുപ്പ്...

ആദ്യ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മുന്നു ദിവസം രാവിലെ മതുൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം....