റമദാൻ മാസം; റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നതിന് നിയന്ത്രണവുമായി ഷാർജ മുനിസിപ്പാലിറ്റി

റമദാൻ മാസത്തിലെ പകൽ സമയങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും നിയന്ത്രണങ്ങളുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും ചില നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. റമദാൻ പകൽ സമയങ്ങളിൽ റെസ്റ്റോറൻ്റുകളിലും മാളുകളിലും ഭക്ഷണം വിളമ്പരുത്. അതേ സമയം പാർസലായി വിൽപ്പന നടത്താൻ അനുമതി നൽകും. അടുക്കളകളിൽ വച്ച് മാത്രമേ ഭക്ഷണം തയ്യാറാക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. തുറസ്സായ ആളുകൾ കാണുന്ന സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. ഇവയ്ക്ക് എല്ലാം പ്രത്യേക പെർമിറ്റുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണം തയ്യാറാക്കുകയും വിൽക്കുകയും ചെയ്യാനുള്ള അനുമതി ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിന് മുനിസിപ്പാലിറ്റിയിൽനിന്ന് പ്രത്യേകം അനുമതി വേണം. സ്ഥാപനങ്ങളിൽ നിന്ന് 3,000 ദിർഹം പെർമിറ്റ് ഫീസ് ഈടാക്കും.

റമദാനിൽ ഇഫ്താറിന് മുമ്പ് ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഷാർജ അനുമതി നൽകുന്നുണ്ട്. എന്നാൽ പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻകൂർ അനുമതി നേടണം. നോമ്പുകാലത്ത് വ്യവസ്ഥകൾ പാലിച്ച് ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും മുനിസിപ്പാലിറ്റി ഭക്ഷണശാലകൾക്ക് അനുമതി നൽകുമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ പോസ്റ്റിൽ അറിയിച്ചു.

ഇഫ്താറിന് മുമ്പ് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി റെസ്റ്റോറൻ്റുകൾ, കഫറ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവയ്ക്ക് നൽകും. വൃത്തിയുള്ള കണ്ടെയിനറുകളിൽ തുറക്കാനും അടയ്ക്കാനും കഴിയുന്ന ഗ്ലാസ്സ് ബോക്സിന് അകത്തായിരിക്കണം അവ സൂക്ഷിക്കേണ്ടത്. ഭക്ഷണത്തിൻ്റെ മണം പുറത്തേക്ക് വരരുത്. കുറഞ്ഞത് 100 സെൻ്റീമീറ്റർ ഉയരത്തിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കണം. അലുമിനിയം ഫോയിൽ അല്ലെങ്കിൽ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് ഉചിതമായ താപനിലയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കണം. ശീതീകരിച്ചതോ ഫ്രീസുചെയ്‌തതോ ആയ രീതിയിൽ ഭക്ഷണം സൂക്ഷിക്കരുത്. ഇതിന് സ്ഥാപനങ്ങൾ 500 ദിർഹം പെർമിറ്റ് ഫീസ് നൽകണം.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി മാർച്ച് 1 ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കൃത്യമായ തീയതി ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. റമദാൻ വ്രതം 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...