ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക് ദേശീയ ചാംപ്യന്മാരായി സ്റ്റാർ ലിങ്ക് ടീം, ലോക ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ടീമിൽ ഇന്ത്യൻ വിദ്യാർത്ഥികൾ

ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീം യുണീക് വേൾഡ് റോബോട്ടിക്സിന്റെ സ്റ്റാർ ലിങ്ക് ടീം തുടർച്ചയായി രണ്ടാം തവണയും ദേശീയചാമ്പ്യന്മാരായി. ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ 110ലധികം രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ഫസ്റ്റ് (ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് റെകഗ്‌നിഷന്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി)ചാമ്പ്യന്‍ഷിപ്പില്‍ യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ആണ് പങ്കെടുക്കുക. രണ്ടു മലയാളികൾ അടക്കം ടീമിലെ മുഴുവൻ കുട്ടികളും ഇന്ത്യക്കാരാണ്. ദേശീയ തലത്തിൽ നടന്ന മത്സരത്തിൽ 200 ടീമുകളെ പിന്തള്ളിയാണ് സ്റ്റാർ ലിങ്ക് ജേതാക്കളായത്.

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് എഞ്ചിനീയറിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി സ്ഥാനമുറപ്പിച്ചിരുന്നു. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്തടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. നാസ, അമേരിക്കന്‍ പ്രതിരോധ വകുപ്പ്, ഗൂഗ്ള്‍, ആപ്പ്ള്‍, ബോയിംഗ്, ഫോര്‍ഡ്, ബിഎഇ സിസ്റ്റംസ്, വാള്‍ട്ട് ഡിസ്‌നി എഞ്ചിനീയറിംഗ്, റോക്ക്‌വെല്‍ ഓട്ടോമേഷന്‍ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഈ രാജ്യാന്തര പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നത്. പ്രണവ് നക്കീരന്‍, നൈസ ഗൗര്‍, നമന്‍ ഛുഗാനി, മുഹമ്മദ് മിഫ്‌സല്‍ മഅ്‌റൂഫ്, അര്‍ണവ് ഭാര്‍ഗവ, അര്‍ജുന്‍ പ്രതീഷ്, വന്‍ശ് ഷാ എന്നിവരാണ് ടീം അംഗങ്ങൾ. മുഹമ്മദ് മുഖ്താര്‍, അഹിലന്‍ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.

‘സൂപര്‍ പവേഡ്’ എന്ന വിഷയത്തിലാണ് ഈ വർഷം മത്സരം നടക്കുന്നത്. ഫസ്റ്റ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നവർക്ക് 640 കോടി രൂപയുടെ സ്കോളർഷിപ്പാണ് സർവകലാശാലകൾ നൽകുന്നത്. അന്താരാഷ്ട്ര തലത്തില്‍ യുഎഇയെ പ്രതിനിധീകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്നൊവേറ്റീവ് സൊല്യൂഷനുകള്‍ പ്രദര്‍ശിപ്പിക്കാനും ലോകമെമ്പാടുമുള്ള ടീമുകള്‍ക്കെതിരെ മത്സരിക്കാനും കാത്തിരിക്കുകയാണെന്നും യുണീക് വേള്‍ഡ് റോബോട്ടിക്‌സ് സിഇഒ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു.

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...

ദോഹയിലും വീണ്ടും സ്ഫോടനം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെന്ന് അധികൃതർ

ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ...

ഭീതിയിൽ ഗൾഫ് മേഖല, ഇറാൻ ആക്രമണം തുടരുന്നു, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം

ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം...