ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലെ ബേസ് ക്യാമ്പ് കീഴടക്കിയ പ്രവാസി വനിതയെ ദുബായിൽ ആദരിച്ചു. 5364 മീറ്റർ എന്ന ബേസ് ക്യാമ്പ് ലക്ഷ്യത്തിലേക്ക് നടന്ന് കയറിയ തൃശ്ശൂർ കോലഴി സ്വദേശി സുബ്ബലക്ഷ്മിയെയാണ് ആദരിച്ചത്. ദുബായ് വി കെ എം കളരിയുടെ നേതൃത്വത്തിൽ നടന്ന ആദരവ് ചടങ്ങിൽ പ്രമുഖ കളരി പരിശീലകൻ മണികണ്ഠൻ ഗുരുക്കൾ മൊമന്റോ നൽകി. സഹപാഠികളും ചടങ്ങിൽ സംബന്ധിച്ചു
8 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് സുബ്ബലക്ഷ്മി തന്റെ ലക്ഷ്യം പൂർത്തീകരിച്ചത്. ഗൾഫിലെ മൂന്ന് മാസത്തെ പരിശീലന തയ്യാറപ്പുകൾക്കുശേഷമാണ് എവറസ്റ്റ് കയറാൻ പുറപ്പെട്ടത്. കേരളത്തിലെയും ഗൾഫിലെയും 18 അംഗ പർവതാരോഹക ടീമായ എ ഫോർ അഡ്വഞ്ചറിനൊപ്പമായിരുന്നു യാത്ര. വി കെ എം കളരിയിൽ നിന്ന് കഴിഞ്ഞ അഞ്ചു വർഷക്കാലം കളരി അഭ്യസിച്ചുവരുന്നുണ്ട്. അൽ ഖിസൈസിൽ ഒരു ഡോക്യുമെന്റ്സ് ക്ലിയറൻസ് സ്ഥാപനം നടത്തിവരുന്ന ഇവർ പരേതനായ സുമേഷ് കുമാറിന്റെയും രേണുകയുടെയും മകളാണ്. അഭിരാമാണ് സഹോദരൻ