അബുദാബിയിലെയും ഷാർജയിലെയും ചില പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിലെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലെ റോഡ് ശനിയാഴ്ച മുതൽ തിങ്കളാഴ്ച (ജൂലൈ 24) വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. ഷാർജയിൽ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി സ്ട്രീറ്റിന്റെ ഭാഗിക റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ആദ്യഘട്ടമെന്നോണം ശനിയാഴ്ച മുതൽ ജൂലൈ 25 വരെയും രണ്ടാം ഘട്ടം ജൂലൈ 26 മുതൽ ജൂലൈ 30 വരെയും ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.