സെവൻത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച വാൻ അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം അപകടത്തിൽപെടുകയായിരുന്നു. തൊഴിലാളികൾ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. പിറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. ആറു ഇന്ത്യക്കാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റി.