ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തമാണെന്ന് പ്രസാധകർ. ദിവസവും 70 മുതൽ 80 കുട്ടികൾ വരെ കുട്ടികൾ പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്നുണ്ട്. പുസ്‌തകങ്ങളുടെ വില്പനയും നന്നായി നടക്കുന്നുണ്ടെന്ന് പ്രസാധകർ പറയുന്നു. കുട്ടികൾ സാഹസിക കഥകളും മറ്റും അടങ്ങിയ പുസ്തകങ്ങളാണ് അന്വേഷിച്ച് വരുന്നത് എന്നും 5 വയസിനു താഴെയുള്ള കുട്ടികൾ പാട്ടും കളികൾക്കുമായാണ് അധികമായും എത്തുന്നത് എന്നും പുസ്തകമേളക്ക് ജോർദാനിൽ നിന്നെത്തിയ അസ്സം പറയുന്നു.

എല്ലാ പുസ്തകോത്സവങ്ങളും ആവേശം നൽകുന്നതാണെന്നും അഞ്ചുവർഷമായി കുട്ടികളുടെ വായനോത്സവത്തിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വായനയോടുള്ള താത്പര്യം കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും അസ്സം കൂട്ടിച്ചേർത്തു. കുട്ടികളുടെ വായനോത്സവം അവസാനദിവസങ്ങളിലേക്ക് അടുക്കുമ്പോൾ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില സ്റ്റാളുകൾ ഡിസ്‌കൗണ്ട്കൾ ഉൾപ്പെടെ നൽകുന്നതിനാൽ അവസാനദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും അസ്സാം പറയുന്നു.