പുസ്തകലോകത്തേക്ക് ജനപ്രവാഹം, ഇന്ത്യന്‍ പുസ്തക ശാലകളില്‍ വന്‍ ജനത്തിരക്ക്

നവംബർ ഒന്നിന് തുടങ്ങിയ ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിലേക്ക് വൻ ജനപ്രവാഹം. മേള തുടങ്ങി മൂന്നാം ദിനത്തിലെത്തിയപ്പോള്‍ എല്ലാ പുസ്തക ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില സ്റ്റാളുകളിൽ നിന്നു തിരിയാനിടമില്ലാത്ത വിധം ആളുകളുടെ തിരക്കനുഭവപ്പെട്ടു.

ഇന്ത്യന്‍ പുസ്തക ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകോല്‍സവം വെള്ളിയാഴ്ച മൂന്നാം ദിനം പിന്നിടുമ്പോള്‍ വലിയ ജനശ്രദ്ധയാണുള്ളത്. ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭിക്കും. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തുന്നു. എഴുത്തുകാരില്‍ വിനോയ് തോമസിന്റെ രചനകള്‍, എം.മുകുന്ദന്റെ ‘നിങ്ങള്‍’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ ‘സമ്പര്‍ക്ക കാന്തി’ എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.

108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരാണ് ഇപ്രാവശ്യം മേളയിൽ പങ്കെടുക്കുന്നത്. 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ​യെ​ത്തും. ഇതുകൂടാതെ, 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ 1,700 പരിപാടികളിൽ സംബന്ധിക്കും. 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികള്‍ നയിക്കും.

നവംബര്‍ 1 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും നിരവധി പ്രഗത്ഭരെത്തുന്നുണ്ട്. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കുന്നതാണ്.

എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്, അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ...

പാലക്കാട് ഇടത് സ്വതന്ത്രനായി സരിൻ മത്സരിക്കും എന്ന് സൂചന

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും എന്ന് സൂചന. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. സരിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം...

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. പ്രേം നസീറിന്റെ ആദ്യ...

ഗവർണർമാരെ മാറ്റാൻ സാധ്യത, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗവർണർമാരെ മാറ്റാൻ കേന്ദ്രം തയാറെടുക്കുന്നതായി റിപ്പോർട്ട്. നാവികസേന മുന്‍ മേധാവിയും നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും എന്നാണ്...

പി സരിൻ ബി ജെ പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, പാർട്ടിയിൽ ആളുള്ളതിനാൽ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന്...

എസ് അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം...

ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് ഡോ. പി സരിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം എന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് ദുർബലമാണെന്നും സരിൻ പറഞ്ഞു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പിപി ദിവ്യ എത്തിയിരുന്നു. ദിവ്യയെ കേസിൽ...