റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് ആയ സൗദിയ ആഭ്യന്തര സർവ്വീസുകൾക്കായി 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. ഇതിനായി ജർമ്മൻ എയർ ടാക്‌സി ഡെവലപ്പർ ലിലിയവുമായി കരാർ ഒപ്പിട്ടതായി സ്റ്റേറ്റ് കാരിയർ ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. സുസ്ഥിരത എന്ന ലക്ഷ്യത്തോടുള്ള സൗദി എയർലൈൻസിന്റെ പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും സൗദി എയർലൈൻസ് സി.ഇ.ഒ ഇബ്രാഹീം കോഷി പറഞ്ഞു.
ഇതോടെ മധ്യപൂർവേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും സർവിസ് ശൃംഖലയുടെ ഭാഗമായി ഇലക്ടിക് വിമാനങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാകും സൗദി എയർലൈൻസ്. ഇലക്ടിക് വിമാനങ്ങളിൽ നാലിനും ആറിനും ഇടയിൽ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്നതായിരിക്കും. വിമാനങ്ങൾ 100 ശതമാനം ഇലക്ട്രിക് ആയതിനാൽ മറ്റ് ഇന്ധന ഉപയോഗമില്ല എന്ന പ്രത്യേകതയും ഉണ്ട് .