ലോക പരിസ്ഥിതി ദിനഘേഷത്തിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി യും കരീമും ചേർന്ന് ദുബായിലെ പൊതുജനങ്ങൾക്ക് സൗജന്യ സൈക്കിൾ സവാരി ഒരുക്കുന്നു. ജൂൺ പത്തിനാണ് ദുബൈ നിവാസികൾക്ക് സൗജന്യ സൈക്കിൾ യാത്ര ഒരുക്കുന്നത്.
കരീം ആപ് വഴിയാണ് ജൂൺ പത്തിന് സൗജന്യ റൈഡ് ലഭിക്കുക. ആപ്പിലെ ‘ഗോ’ സെഷനിൽ ‘ബൈക്ക്’ എന്ന ഭാഗത്താണ് സൗജന്യ യാത്രക്കുള്ള ‘വൺ ഡേ പാസ്’ ലഭിക്കുന്നത്. ‘ഫ്രീ’ എന്ന കോഡ് ഉപയോഗിച്ച് സൈക്കിളുകൾ അൺലോക്ക് ചെയ്ത് ഉപയോഗിക്കാൻ കഴിയും. പങ്കെടുക്കുന്നവർ തങ്ങളുടെ ബാങ്ക് കാർഡ് വിശദാംശങ്ങൾ നൽകണമെങ്കിലും നിരക്ക് ഈടാക്കില്ല. സിറ്റി വോക്ക്, ബിസിനസ് ബേ, ദുബായ് മീഡിയ സിറ്റി, കരാമ, അൽ മൻഖൂൽ, കൈറ്റ് ബീച്ച് എന്നിവയുൾപ്പെടെ ദുബായിൽ എല്ലായിടത്തുമുള്ള 186 സ്റ്റേഷനുകളിൽ കരീം സൈക്കിളുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കരീം ആപ്പ് Apple Store, Google Play വഴിയും ആൻഡ്രോയിഡില്‍ നേരിട്ടും ഡൗൺലോഡ് ചെയ്യാം.
കരീം സൈക്കിളുകൾ 186 ഡോക്കിങ് സ്റ്റേഷനുകളിൽ സൗജന്യമായി ലഭിക്കും. ഒരു ട്രിപ്പിൽ 45 മിനിറ്റാണ് സൗജന്യം. എന്നാൽ, ഈ ദിവസം ഇത്തരത്തിലുള്ള എത്ര ട്രിപ് വേണമെങ്കിലും നടത്താം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ആർ.ടി.എ സൈക്കിളുകൾ പ്രോത്സാഹിപ്പിക്കുന്നത്. താമസക്കർക്കും വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കുമെല്ലാം ചെലവില്ലാതെ നഗരം ചുറ്റാനുള്ള അവസരം കൂടിയാണ് ആർ ടി എ ഒരുക്കുന്നത്.