‘റിന്യൂ യുവർ വെഹിക്കിൾ’ ബോധവത്കരണ കാമ്പയിനുമായി ഷാർജ പൊലിസ്

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ കാമ്പയിന് ഷാർജ പോലിസ് തുടക്കം കുറിച്ചു. മൂന്നു മാസക്കാലം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ’ കാമ്പയിനിൽ കൃത്യസമയത്ത്​ അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്​ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൃത്യസമയത്ത് വാഹനങ്ങൾ പുതുക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. മോ​ട്ടോർ ഇൻഷുറൻസ്​, വാഹന പരിശോധന, പുതുക്കൽ എന്നിവയ്ക്കായി നടത്തുന്ന മൂന്നുമാസ കാമ്പയിനിൽ പ്രത്യേകഇളവുകളും മറ്റ് സമഗ്ര പാക്കേജും ഉൾപ്പെടുന്നുണ്ട്. നിശ്​ചിത സമയത്ത്​ വാഹന രജിസ്​ട്രേഷൻ പുതുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും കാമ്പയിൻ കാലയളവിൽ വിതരണം ചെയ്യും. അറബിക്​, ഇംഗ്ലീഷ്​, ഉർദു ഭാഷകളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഷാർജ പോലീസ് ട്രാഫിക് ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ചടങ്ങിൽ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽ കായ്, ട്രാഫിക് ആൻഡ് ഡ്രഗ്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ ബുഗാനിം, ഡ്രൈവേഴ്‌സ് ലൈസൻസിങ് വിഭാഗം മേധാവി കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ, വെഹിക്കിൾസ് ലൈസൻസിങ് വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ അബ്ദുൾ റഹ്മാൻ ഖാതർ എന്നിവർ മറ്റ് ഉഗ്യോഗസ്ഥരും പങ്കെടുത്തു.

വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കാൻ സാങ്കേതിക പരിശോധനയും ഉപഭോക്തൃസേവന കേന്ദ്രങ്ങളും സന്ദർശിക്കാനും വാഹനങ്ങളുടെ രജിസ്ട്രേഷൻ എത്രയും വേഗം പുതുക്കാനും കേണൽ ഖാലിദ് അൽ കായ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തില്‍ താഴെ പഴക്കമുളള വാഹനങ്ങള്‍ക്ക് ഓണ്‍സൈറ്റ് വാഹന പരിശോധനാ സേവനം നല്‍കുന്ന കാര്യം പരിഗണിക്കും. റാഷിദ് സ്മാർട് ആപ്പിലൂടെയോ കോള്‍സെന്‍ററിലൂടെയോ ഓണ്‍സൈറ്റ് പരിശോധനയ്ക്കായി രജിസ്ട്രേഷന്‍ നടത്താമെന്നും വാഹനം പുതുക്കുന്നതിനായി കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസിലെ അപകട വിഭാഗം ഡയറക്ടർ അബ്ദുൾ റഹ്മാൻ ബിൻ കനുൻ അൽ ഷംസി പറഞ്ഞു.

ഷാ‍ർജ എമിറേറ്റിൽ മധ്യകിഴക്കന്‍ മേഖലകളിലായി 18 വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളുണ്ട്.
2023ന്റെ ആദ്യ പകുതിയില്‍ 2,63,804 വാഹനങ്ങളാണ് പരിശോധിച്ചത്. രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ എണ്ണം 376,033 ആയി. യുഎഇ ട്രാഫിക് ഫെഡറൽ നിയമം അനുസരിച്ച്, കാലാവധി തീർന്ന രജിസ്ട്രേഷനുള്ള വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങൾക്ക് പിഴ അടക്കാൻ വാഹനഉടമകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി ഇളവുകളും ഷാർജയിൽ പ്രഖ്യാപിച്ചിരുന്നു. 2023 ഏപ്രിൽ 1 മുതൽ, ഗതാഗതനിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും.

വേനൽക്കാലത്ത് ഉയർന്ന താപനിലകാരണം വാഹനങ്ങളുടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ വരാൻ സാധ്യതയുള്ളതിൽ ബോധവത്കരണം ശക്തമാക്കുന്നതിനും റോഡുകളിലെ വാഹനയാത്രക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിയുമാണ് ഷാർജ പോലീസ് കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...