ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസൺ ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ഹൗസ് ഓഫ് ഫിയർ അഥവാ പ്രേതഭവനം. സെമിത്തേരിയിലെ പേടിപ്പെടുത്തുന്ന കാഴ്ചകള്‍, ആശുപത്രി സൈക്യാട്രി വാര്‍ഡിലെ അനുഭവങ്ങള്‍, അലറിക്കരയുന്ന മരം തുടങ്ങി ഒൻപത് വ്യത്യസ്ത അനുഭവങ്ങൾ അവതരിപ്പിക്കുന്ന ഈ മേഖല ഭയാനകമായ പ്രേതഭവന അനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്. 660 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ‘ഹൗസ് ഓഫ് ഫിയർ’ എന്ന ആശയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് ‘ഹൗസ് ഓഫ് ഫിയർ’ .കൂടാതെ ഭയപ്പെടുത്തുന്ന കേവ് എന്റർടൈൻമെന്റും കാണികളെ ആകർഷിക്കുന്നുണ്ട്