റംസാൻ മാസം തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഷാർജ മുനിസിപ്പാലിറ്റി ഈ പുണ്യ മാസത്തിൽ പണമടച്ചുള്ള പാർക്കിങ് സമയമാറ്റം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്. ശനിമുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അർധരാത്രി വരെയാണ് പെയ്ഡ് പാർക്കിങ്. എന്നാൽ നീല സൈൻ ബോർഡുകൾ സ്ഥാപിച്ച പാർക്കിങ് സ്ഥലങ്ങളിൽ ഇത് ബാധകമല്ല. ഇവിടങ്ങളിൽ ളിൽ എല്ലാ ദിവസവും പണമടച്ചുതന്നെ പാർക്ക് ചെയ്യണം.
ഷാർജ സിറ്റി പാർക്കുകളുടെ പ്രവർത്തന സമയവും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെ പാർക്കുകൾ തുറന്നിരിക്കും. എമിറേറ്റിൽ മെഡിക്കൽ സെന്ററുകളുടെ സമയവും പ്രഖ്യാപിച്ചിട്ടുണ്ട്.