ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 11 തിങ്കളാഴ്ച റമദാൻ വ്രതാരംഭത്തിന് തുടക്കമാവും. യു എ ഇയിൽ റമദാൻ ഒന്ന് 2024 മാർച്ച് 11 തിങ്കളാഴ്ചയായിരിക്കുമെന്ന് രാജ്യത്തെ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 12, ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്.