ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും മാർച്ച് 12 വരെ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വരും ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ-തീരദേശ-ചില കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാകുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

