അബുദാബിയിൽ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

അബുദാബിയിൽ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ വിഗ്രഹ പ്രതിഷ്ഠയും മറ്റ് പൂജാദികാര്യങ്ങളൂം നടന്നിരുന്നു. ബിഎപിഎസ്
മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. മഹന്ത് സ്വാമി മഹാരാജിനൊപ്പം മറ്റു പുരോഹിതരുടെ അകമ്പടിയോടെ നരേന്ദ്ര മോദി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്നുള്ള ചടങ്ങിൽ യുഎഇ ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. ഓൺലൈൻവഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് ഈ മാസം 18ന് പ്രവേശനം നൽകും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് ഒന്നുമുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.

മദ്ധ്യപൂർവ്വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമാണ് അബുദാബിയിലെ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ക്ഷേത്രം. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 27 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിക്കാനായി യുഎഇ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ സ്ഥലം അനുവദിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഭൂമി സമ്മാനിച്ചത്. 2018 ഫെബ്രുവരിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ഥ ക്ഷേത്രം എന്ന BAPS ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം കൂടിയാണ്. നിർമ്മാണത്തിന് 700 കോടി രൂപയാണ് ചിലവ്. അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മാണമെങ്കിലും ഡൽഹിയെ അക്ഷർധാം ക്ഷേത്രത്തിനേക്കാൾ വലുപ്പം കുറവാണ്. 1000 വർഷം നിലനിൽക്കാൻ കരുത്തുള്ള രീതിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും രാമായണം, മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയവയുടെ ശില്പചിത്രീകരണങ്ങളാണ് നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തും എല്ലാം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലുമായി നൂറ് കണക്കിന് തൊഴിലാളികള്‍ ശിലയില്‍ കൈകൊണ്ട് കൊത്തിയെടുത്ത ചിത്രപ്പണികള്‍ ക്ഷേത്രത്തെ വേറിട്ടതാക്കുന്നു. പശു, ആന, ഒട്ടകങ്ങൾ, ഒറിക്സ്, പക്ഷികൾ, എന്നിലയെല്ലാം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും മാസങ്ങൾ എടുത്ത് നിർമ്മിച്ച് അബുദാബിയിൽ എത്തിച്ച്‌ സ്ഥാപിക്കുകയായിരുന്നു. പുറംഭാഗം മോടികൂട്ടുന്നതിന് രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ഉപയോഗിക്കുന്നത്. ആയിരത്തിലേറെ വര്‍ഷക്കാലം കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നവയാണിവ. 25,000-ലധികം കല്ലുകൾ ക്ഷേത്രനിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ള ഈ കല്ലുകൾ കൂടുതൽ കാലം ഈടുനിൽക്കും. പുരാതന ഇന്ത്യൻ വാസ്തുവിദ്യയായ ഹിന്ദു ‘ശിൽപ ശാസ്ത്രം’ അനുസരിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയവ ഉപയോഗിക്കാതെ തീര്‍ത്തും പരമ്പരാഗ രീതിയാണ് ഉപയോഗിച്ചത്. ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉൾഭാഗത്ത് ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചിരിക്കുന്നത്. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, വിശാലമായ പാര്‍ക്കിങ്, പൂന്തോട്ടങ്ങള്‍, ഫുഡ് കോര്‍ട്ട്, പുസ്തകശാല, ഗിഫ്റ്റ് ഷോപ്പുകള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....