പവർ ഗ്രൂപ്പ് യുഎഇ ‘ജിസിസി കപ്പ് 2025’ ഫുട്ബോൾ ടൂർണമെന്‍റിന് ദുബായിൽ തുടക്കം

പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പോലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന ‘ജിസിസി കപ്പ് 2025’ ഫുട്ബോൾ ടൂർണമെന്‍റിന് ഇന്ന് തുടക്കമാവും. ഗൾഫിലുടനീളമുള്ള അറിയപ്പെടുന്ന ക്ലബ്ബുകളെയും മികച്ച കളിക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്ന മെഗാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ദുബായ് അൽ ജദ്ദാഫ് ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഏപ്രിൽ 13നാണ് ഫൈനൽ. ദിവസവും രാത്രി 8:00 മുതൽ അർദ്ധരാത്രി 12:00 വരെയാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യമാണ്.

യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യൂറോപ്യൻ രാജ്യമായ മാൾട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെ മുൻനിര ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ ദുബായ് പോലീസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാമ്പ്യന്മാർക്കുള്ള ട്രോഫി ദുബായ് പോലീസ് പ്രതിനിധി അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു.

  • മത്സരങ്ങൾക്ക് 5,000-ത്തിലധികം കാണികൾ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • മാറ്റുരക്കുന്ന ടീമുകൾ ഇവയാണ്:
  • പസഫിക് ലോജിസ്റ്റിക്സ് ബദർ എഫ്‌സി – സൗദി അറേബ്യ
  • ടോപ്പ് ടെൻ – ഒമാൻ
  • ഖത്തർ ഫുട്‌ബോൾ ഫോറം – ഖത്തർ
  • ക്ലബ് ഡി സ്വാത് – മാൾട്ട
  • കോസ്റ്റൽ ട്രിവാൻഡ്രം എഫ്‌സി – ഇന്ത്യ
  • ദുബായ് ഗോവൻ ഫുട്‌ബോൾ ക്ലബ് – യുഎഇ
  • അൽ സബാഹ് ഹസ്‌ലേഴ്‌സ് എഫ്‌സി – അജ്മാൻ
  • സക്‌സസ് പോയിന്‍റ് കോളേജ് – യുഎഇ.
  • ഐഎസ്എൽ, ഐ-ലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുക്കും. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. പ്ലെയിങ്ങ് ഇലവനിൽ മൂന്ന് വിദേശ താരങ്ങളെ ഉൾപെടുത്താൻ അനുവാദം നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മറ്റ് താരങ്ങൾക്ക് ഇന്ത്യൻ പാസ്പോര്ട്ട് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. അടുത്ത വർഷത്തെ ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടത്തും. ദുബായ് പോലീസിന്‍റെ പോസിറ്റീവ് സ്പിരിറ്റ് കാമ്പെയ്‌നുമായി ചേർന്ന് ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഗെയിം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്‍റ് നടക്കുന്നത്. ആസ്റ്റർ ഡി എം ഹെൽത്ത് കെയറാണ് ടൂർണമെന്‍റിന്‍റെ ഹെൽത്ത് കെയർ പങ്കാളി.

ദുബായ് പോലീസിനെ പ്രതിനിധീകരിച്ച് അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി, ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ്ങ് മാനേജർ അസിം ഉമ്മർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ബിസിനസ് ഹെഡ് സിറാജുദ്ദിൻ തോട്ടത്തിൽ മുസ്തഫ,ഈസ അനീസ് ഫ്രാൻ ഗൾഫ്, ഫോർച്യുൺ ഗ്രൂപ്പ് സെയിൽസ് ഡയറക്ടർ സാമി പോൾ, സക്സസ് പോയിന്‍റ് എഡ്യൂക്കേഷൻ ഗ്രൂപ്പ് എം ഡി ഫിനാസ് എസ് പി സി, പവർ ഗ്രൂപ്പ് പ്രതിനിധികളായ അബ്ദുൾ ലത്തീഫ്, ഷബീർ മാന്നാറിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്നും പവർ ഗ്രൂപ്പ് യു എ ഇയുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...