യുഎഇയിൽ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹമായിരിക്കും. ജൂൺ മാസത്തിലെ 2.95 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിൽ 5 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ജൂലൈ മാസത്തിൽ 2.81 ദിർഹമായിരിക്കും, ജൂൺ മാസത്തിലെ വില ലിറ്ററിന് 2.76 ദിർഹമായിരുന്നു. ജൂലൈ മാസത്തിൽ ഡീസൽ ലിറ്ററിന് 2.76 ദിർഹമായി വർദ്ധിച്ചു, ജൂൺ മാസത്തിൽ ലിറ്ററിന് 2.68 ദിർഹമായിരുന്നു. ഈ മാസം ഡീസൽ ലിറ്ററിന് 8 ഫിൽസ് വർദ്ധിച്ചു. നാളെ മുതൽ പുതിയ വില നിലവിൽ വരും