ദുബായ്: വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വര്‍ണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോള്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലൈഫ് സ്റ്റൈൽ സൂപ്പര്‍ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായി ഓ ഗോൾഡ് മാനേജ്മെന്റ് ദുബായില്‍ അറിയിച്ചു. പുതിയ മാസ്റ്റര്‍കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണം ചിലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക്, സ്വര്‍ണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന് സമാനമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്.
മാസ്റ്റർ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഓ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ടുകളിലെ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി എന്‍ട്രി, ഹോട്ടലുകളില്‍ ലഭിക്കുന്ന ഇളവുകള്‍, വന്‍കിട ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള ഓഫറുകള്‍, റെസ്റ്റോറന്റ്, ഇ-കൊമേഴ്‌സ്, എന്റര്‍ടെയിന്‍മെന്റ് മേഖലകളില്‍ ലഭിക്കുന്ന ഇളവുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
ഗ്രോസറി സാധനങ്ങള്‍ വാങ്ങാനും മറ്റു ചെറിയ വിനിമയങ്ങൾക്കും കൂടി ഇത് ഉപകാരപ്പെടും. ഇത്തരത്തിലുള്ള ഓരോ ഇടപാടും ലളിതവും സുരക്ഷിതവും പൂര്‍ണമായും ശരീഅ നിയമങ്ങള്‍ക്ക് അനുസൃതവും ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. മവാറിദ് ഫിനാന്‍സും മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം പ്രാവര്‍ത്തികമാക്കിയത്.
ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണായിരത്തില്‍പരം ഇന്റര്‍നാഷനല്‍ ബ്രാന്‍ഡ് ഉത്പന്നങ്ങൾ വാങ്ങാനാകും. ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാര്‍ഡുകളും ആപ്പ് ഉപയോഗിച്ചുതന്നെ റെഡീം ചെയ്യാം. വിദേശയാത്രകള്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഇ-സിം കാര്‍ഡുകള്‍, റിവാര്‍ഡുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ആപ്പ് മുഖേന ലഭ്യമാക്കാം. ആധുനിക സമ്പദ വ്യവസ്ഥയില്‍ സ്വര്‍ണ്ണ ഉപഭോഗത്തെ പുനര്‍ നിര്‍വചിക്കുകയാണ് ഓ ഗോള്‍ഡ് എന്ന് ഫൗണ്ടര്‍ ബന്ദര്‍ അല്‍ ഒത്ത്മാൻ പറഞ്ഞു.

