സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിനും വിൽക്കുന്നതിനും ഏറ്റവും മികച്ചമൂല്യമുള്ള സമ്പാദ്യമെന്ന നിലയിൽ നിക്ഷേപം നടത്താനും അവസരമൊരുക്കുന്ന ആപ്പായ ഒ ഗോള്‍ഡ് വാലറ്റിന് യു എ ഇ ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇകണോമിക് സെന്ററിന്റെ ശരീഅ കോംപ്ലയന്‍സ് സർട്ടിഫിക്കേറ്റ്. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോള്‍ഡ് ഏണിങ്‌സും ലഭ്യമാക്കുന്ന യുഎഇ കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ ഗോള്‍ഡ്. പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാല ഗോള്‍ഡ് ഏണിങ്‌സ്.
ശരീഅ സര്‍ടിഫിക്കേഷന്‍ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥതയെ പുനര്‍ നിര്‍വചിക്കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നിര്‍ണ്ണായകമായൊരു ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത് മാന്‍ വാര്‍ത്താകുറിപ്പിൽ പറഞ്ഞു. ‘സുതാര്യതയും നൈതികതയും ഉറപ്പാക്കുന്നതില്‍ കമ്പനി പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമാണിത്. സുരക്ഷിതവും ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതാണെന്നതും കൊണ്ടുതന്നെ സമൂഹത്തിന്റെ മൂല്യങ്ങളുമായി പൂര്‍ണ്ണമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്ലാറ്റ്‌ഫോമിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നതുകൂടിയാണിത്’-അദ്ദേഹം പറഞ്ഞു.
ഒ ഗോള്‍ഡിന്റെ സ്വര്‍ണ്ണം, വെള്ളി വ്യാപാരവും നിക്ഷേപ സംവിധാനങ്ങളും പൂര്‍ണ്ണമായും ശരീഅ മാനദണ്ഡങ്ങള്‍ (AAOIFI Shariah standards) അനുസരിച്ചുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്താന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അല്‍ ഹുദ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്‌സ് സി.ഇ.ഒ. മുഹമ്മദ് സുബൈര്‍ പറഞ്ഞു. ‘സുതാര്യവും നീതി യുക്തവും ആസ്തി അടിസ്ഥാനമാക്കി ഇസ്ലാമിക ധനകാര്യചട്ടപ്രകാരം നടത്തുന്നതുമായ പ്രെഷ്യസ് മെറ്റല്‍ സൊലൂഷന്‍സിനുള്ള ഒ ഗോള്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണിത്. ഈയൊരു പദ്ധതി ശരീഅ നിയമങ്ങള്‍ അനുസരിച്ചുള്ള അവസരങ്ങള്‍ നല്‍കുന്നുവെന്ന് മാത്രമല്ല, ഹലാല്‍ നിക്ഷേപങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ വളര്‍ച്ച കൈവരിക്കാനും അവസരമൊരുക്കും’-മുഹമ്മദ് സുബൈര്‍ പറഞ്ഞു.
വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണവും വെള്ളിയും ഒരു ദിര്‍ഹം മുതലുള്ള തുകയ്ക്ക് സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ആദ്യ എമിറാത്തി പ്ലാറ്റ്‌ഫോം ആണ് ഒ ഗോള്‍ഡ്. വലിയ തോതിലുള്ള പര്‍ച്ചേസ് നടത്താതെ തന്നെ പ്രെഷ്യസ് മെറ്റലില്‍ നിക്ഷേപം നടത്താനാകുമെന്നതാണ് സവിശേഷത. ഉപഭോക്താക്കള്‍ക്ക് ന്യായമായ വിപണി നിരക്കില്‍ സ്വർണ്ണം വാങ്ങുകയോ ലീസിന് എടുക്കുകയോ മികച്ച നിരക്കില്‍ വില്‍ക്കുകയോ ചെയ്യാം. മാത്രമല്ല, സ്വര്‍ണ്ണം സുരക്ഷിതമായി ഡെലിവര്‍ ചെയ്യാനും സംവിധാനമുണ്ട്്. ഉന്നത നിലവാരമുള്ള സ്വര്‍ണ്ണവും വെള്ളിയുമാണ് ഒ ഗോള്‍ഡ് ലഭ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ogold.app