ആൾ കേരള കോളേജസ് അലുംമ്നി ഫോറം (അക്കാഫ് ഇവെന്റ്സ് ) വനിതാ വിഭാഗം ഒരുക്കുന്ന കലാ സാംസ്കാരിക ആഘോഷങ്ങൾ ജൂൺ 18 ന് ഷാർജ സഫാരിമാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ അരങ്ങേറും. കേരളത്തിലെ വിവിധ കലാലയങ്ങളിലെ വനിതാ പൂർവ്വ വിദ്യാർത്ഥിനികളാണ് വർണ്ണാഭമായ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നൃത്തം, സംഗീതം, മിമിക്രി, കഥാപ്രസംഗം,ഫ്ലാഷ്- മൊബ് , സിനിമാറ്റിക് ഡാൻസ്, ചെണ്ടമേളം, കളരിപ്പയറ്റ്,ഗാനമേള ഉൾപ്പെടെ വിവിധ കലാ പരിപാടികളാണ് അരങ്ങേറുന്നതെന്ന് നൂപുരധ്വനിക്ക് നേതൃത്വം കൊടുക്കുന്ന ജനറൽ കൺവീനർ ശ്രീമോൾ, എക്സ്കോം കോർഡിനേറ്റർമാരായ മുന്നാ ഉല്ലാസ്, ശീതൾ മഹേഷ്, സിന്ധു ജയറാം, ആശാ ചാൾസ് ജോയിന്റ് കൺവീനർമാരായ റൈജ മനോജ്, പുഷ്പ്പ മഹേഷ്, രാഖി രമണൻ, ലീന ഷബീർ എന്നിവർ അറിയുച്ചു. അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം ചെയർപേർസൺ റാണി സുധീർ, പ്രസിഡന്റ് അന്നു പ്രമോദ്, സെക്രട്ടറി വിദ്യാ പുതുശ്ശേരി എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകുമെന്ന് അക്കാഫ് മീഡിയ കൺവീനർ സിന്ധു ജയറാം അറിയിച്ചു.