‘മ്മടെ തൃശ്ശൂർ പൂരം’ ദുബായിൽ ഡി​സം​ബ​ർ 2 ന്

താളമേളങ്ങളോടെ ‘മ്മടെ തൃശ്ശൂർ പൂരം’ വീണ്ടുമെത്തുന്നു. അഞ്ചാനയും അഞ്ച് മേളവും അഞ്ച് തരം കാവടിയുമായി അഞ്ചാമത്തെ ‘മ്മടെ തൃശ്ശൂർ പൂരം’ ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ ഡി​സം​ബ​ർ 2ന് അരങ്ങേറും. മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ർ​ടൈ​സി​ങ്ങും ചേർന്നാണ് അഞ്ചാമത്തെ ‘മ്മടെ തൃശ്ശൂർ പൂരം’ ഒരുക്കുന്നത്. അഞ്ച്‌ ആന, അഞ്ച് മേളം, അഞ്ച് കാവടി, അഞ്ചാമത്തെ പൂരം എന്ന രീതിയിൽ അഞ്ചെന്ന ആശയം ആസ്പദമാക്കിയാണ് ഈ അഞ്ചാമത്തെ പൂരം എന്ന് സംഘാടകർ പറഞ്ഞു.

പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പൂരം ഒട്ടേറെ പ്രത്യകതകൾ നിറഞ്ഞതാണ്‌, മ്മടെ ഇത്തവണത്തെ പൂരം, 5 തരം മേളങ്ങൾ, വിവിധതരത്തിലുള്ള 5 കാവടികൾ, തലയെടുപ്പുള്ള 5 ആനകൾ, ആദ്യമായി കടൽ കടന്നുവരുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കം കുതിരയും, ഇതെല്ലം ഇത്തവണത്തെ പൂരത്തിന് വർണ്ണശോഭ നൽകുമെന്ന് മ്മടെ തൃശൂർ കൂട്ടായ്മയുടെ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ അറിയിച്ചു. രാവിലെ പൂരപ്പറമ്പിൽ എത്തുന്നത് മുതൽ ഓരോ വ്യക്തിക്കും കേരളത്തിൻറെ സാംസ്കാരിക പൗരാണിക കലകളെയും ആചാരാനുഷ്ഠാനങ്ങളും അടുത്തറിയുവാനുള്ള അവസരം മ്മടെ തൃശ്ശൂർ കൂട്ടായ്മ പൂരനഗരിയിൽ ഒരുക്കിയിട്ടുണ്ടെന്നും ഓരോ പൂരസ്നേഹിയും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും മ്മടെ തൃശൂരിനോപ്പം മ്മടെ തൃശൂർ പൂരം 2024ന്റെ സംഘാടകരായ ഇക്വിറ്റി പ്ലസ് മേധാവി ജൂബി കുരുവിള അറിയിച്ചു.

ഡിസംബർ 2 തിയ്യതി രാവിലെ 9 മണിക്ക് കൊടിയേറ്റവും തുടർന്ന് കേളി, കൊമ്പ് പറ്റ്‌, കുഴൽ പറ്റ്‌ തുടർന്ന് 150 ഇൽ പരം വാദ്യ കലാകാരൻമാർ വാദ്യ കുലപതി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ക്ഷേത്രം വാദ്യം വിഭാഗത്തിൽ ഏറ്റവും അറിയപ്പെടുന്നതും ജനപ്രിയവുമായ പാഞ്ചാരി മേളം 5 കാലങ്ങളിലൂടെ കൊട്ടിക്കയറും. പറക്കാട് തങ്കപ്പൻ മാരാരുടെ പ്രമാണത്തിൽ തിമില, മദ്ദളം, ഇലത്താളം, ഇടക്ക എന്നീ നാല് താളവാദ്യങ്ങളും കാറ്റാടി വാദ്യമായ കൊമ്പ് എന്നിവയും ചേർന്ന് സംഗമിച്ചു ഒരുക്കുന്ന പഞ്ചവാദ്യവും ഉണ്ടാവുമെന്ന് വാദ്യ കലാകാരി കൂടിയായ മ്മടെ തൃശ്ശൂരിന്റെ സെക്രട്ടറി രശ്മി രാജേഷ് പറഞ്ഞു. തൃശ്ശൂർ പൂരത്തിന്റെ പ്രധാന ഭാഗമായ ഇലഞ്ഞിത്തറ മേളം പാറമേക്കാവിന്റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയമാരാരുടെ നേതൃത്വത്തിൽ 150 പരം വാദ്യ കലാകാരൻമാർ അണിനിരക്കും. ആദ്യമായി കടൽ കടന്നു വരുന്ന മച്ചാട് മാമാങ്ക കുതിരയും, തലയെടുപ്പുള്ള 5 റോബോട്ടിക് ഗജവീരന്മാരും 150 തിൽ പരം വർണകുടകളുടെ കുടമാറ്റവും, വിവിധ തരത്തിലുള്ള കാവടിയും, കാളകളിയും, യുഎഇയിലെ പ്രമുഖ 5 ശിങ്കാരി മേളവും, ശ്രീ കോട്ടപ്പടി സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരവും, കേരളത്തിലെ വിവിധ കലാരൂപങ്ങളെയുംമറ്റും കോർത്തിണക്കി അവതരിപ്പിക്കുന്ന ഘോഷയാത്രയും ഇത്തവണ പൂരത്തിന് മാറ്റ് കൂട്ടും. പിന്നണി ഗായകൻ വിധു പ്രതാപ്, അപർണ്ണ ബലമുരളി, ഐഡിയ സ്ടര് സിങ്ങർ താരം ശ്രീരാഗ് ഭരതൻ എന്നിവർ അടങ്ങിയ സംഘം അവതരിപ്പിക്കുന്ന സംഗീത നിശയും, ജെഎം 5 ഡിജെയും, യുഎയിലെ പ്രമുഖ ബാൻഡ് ആയ അഗ്നിയും പരിപാടികൾ അവതരിപ്പിക്കും.

ഖജാൻജി സജിദ് ശ്രീധരൻ, പൂരം ജനറൽ കൺവീനർമാരായ അസ്സി ചന്ദ്രൻ, സഹീർ അബ്ദുറഹ്മാൻ, ഇക്വിറ്റി പ്ലസ് സിഇഒ സുനിൽ കഞ്ചൻ, മ്മടെ തൃശൂർ കൂട്ടായ്മയുടെ വൈസ് പ്രസിഡന്‍റ് ജെകെ ഗുരുവായൂർ, ജോയിന്റ് സെക്രട്ടറി സുനിൽ ആലുങ്കൽ, ജോയിന്റ് സെക്രട്ടറി അനിൽ അരങ്ങത്തു, ജോയിന്റ് ട്രെഷറർ വിമല്‍ കേശവൻ, ജോയിന്റ് ട്രെഷറർ ഷാജു, മാധ്യമ വിഭാഗം തവലൻ സന്ദീപ്, ഇക്വിറ്റി പ്ലസ് മാർക്കറ്റിംഗ് മാനേജർ ഹെഡ് അബ്ദുൽ ഹക്കിം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 055 5484210 /058 5365900 വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...