ചടുലമായ നൃത്തചുവടുകളോടെ ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ മനസ് കീഴടക്കി മസാക്ക കിഡ്‌സ് ആഫ്രിക്കാന. 5 നും 12 നും ഇടയിൽ പ്രായമുള്ള എട്ട് യുവതാരങ്ങൾ അടങ്ങുന്ന ഉഗാണ്ടയിൽ നിന്നുള്ള ഡൈനാമിക് ഡാൻസ് ട്രൂപ്പിന്റെ നൃത്തച്ചുവടുകൾ തുടർച്ചയായി വർഷവും ഒരു ജനപ്രിയമായി മാറി. ചടുലമായ നൃത്തച്ചുവടുകൾക്കൊപ്പം പരിസ്ഥിതി നശീകരണത്തിനെതിരായ ശക്തമായ ആഹ്വാനമാണ് ഈ കുട്ടിസംഘം നൽകിയത്. അനധികൃത വനനശീകരണം, കാട്ടുതീ, വെള്ളപ്പൊക്കം, ജൈവവൈവിധ്യ നാശം, പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ വ്യാപകമായ പ്രശ്നം തുടങ്ങിയ ആഗോള പ്രശ്‌നങ്ങളെ ചെറുക്കേണ്ടതിൻ്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്ന മൂന്ന് പ്രകടനങ്ങൾ ആണ് ഈ സംഘം തിങ്കളാഴ്ച അവതരിപ്പിച്ചത്. ഇത് രണ്ടാംതവണയാണ് മസാക കുട്ടിസംഘം വായനോത്സവത്തിനെത്തുന്നത്. ബിയോൺസിൻ്റെ ‘സിംഗിൾ ലേഡീസ്’, ലോസ് ഡെൽ റിയോയുടെ ‘മകറേന’, ഷക്കീരയുടെ ‘വാകാ വക’ തുടങ്ങി നിരവധി അന്തർദ്ദേശീയ ഹിറ്റുകളുടെ സജീവമായ മാഷ്-അപ്പുകൾ ഉപയോഗിച്ച് സംഘം പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്.

ഉഗാണ്ടയിലെ മസാക്കയിൽ നിന്ന് രൂപീകരിച്ച ഈ നൃത്തസംഘം ഇന്ന് കോടിക്കണക്കിന് ആരാധകരുടെ മനസ്സുകീഴടക്കിയിരിക്കുകയാണ്. 3.9 ദശലക്ഷം യു ട്യൂബ് സബ്സ്ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 9.7 ദശലക്ഷവും ഫേസ്ബുക്കിൽ 5.3 ദശലക്ഷവും ഉൾപ്പെടെ പ്രധാന സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഈ കുട്ടിസംഘത്തിനുള്ളത്.
“വൺസ് അപ്പോൺ എ ഹീറോ” എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം, വായന കൂടാതെ നാടകങ്ങൾ, പാചക പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, സോഷ്യൽ മീഡിയ, സംഗീതം, കൂടാതെ നിരവധി ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ആനിമേഷൻ ഇവന്റുകൾ എന്നിവയെല്ലാം കുട്ടികളുടെ വായനോത്സവത്തിൽ അരങ്ങേറുന്നുണ്ട്. 20 രാജ്യങ്ങളിൽ നിന്ന് 186 പ്രസാധകരുടെ പങ്കാളിത്തത്തോടൊപ്പം 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 265 അതിഥികൾ നയിക്കുന്ന 1,500-ലധികം സാംസ്‌കാരിക, സർഗ്ഗാത്മക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളും അവതരിപ്പിക്കും.