മെയ് 3 മുതൽ 14 വരെ ഷാർജയിലെ എക്സ്‌പോ സെന്ററിൽ ‘ട്രെയിൻ യുവർ ബ്രെയിൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന 12 ദിവസത്തെ കുട്ടികളുടെ വായനോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റി മസാക്ക കിഡ്‌സ് ആഫ്രിക്കാന. യുട്യൂബിൽ 3.45 ദശലക്ഷം വരിക്കാരും, ഇൻസ്റ്റാഗ്രാമിൽ 7.8 ദശലക്ഷം ഫോളോവേഴ്‌സും, TikTok-ൽ 5.5 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ടെന്ന് അഭിമാനിക്കുന്ന 2 വയസും അതിൽ കൂടുതലുമുള്ള ഉഗാണ്ടൻ കുട്ടികളുടെ ഈ നൃത്ത ഗ്രൂപ്പ് മെയ് 7 വരെ എക്‌സ്‌പോ സെന്ററിൽ എല്ലാ ദിവസവും സ്റ്റേജ് പ്രകടനങ്ങൾ തുടരും.
വായനോത്സവത്തിന്റെ ഭാഗമായി എക്സ്പോ സെന്ററിൽ ബോൾ റൂമിൽ സ്റ്റേജ് ഒരുക്കി, ലൈറ്റുകൾ ഡിം ചെയ്തു, നൃത്ത പ്രകടനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നു. സംഗീതം ആരംഭിച്ചയുടനെ, നർത്തകർ ഊർജ്ജത്തോടെ വേദിയിലെത്തി, സംഗീതത്തിന്റെ താളവുമായി തികച്ചും സമന്വയിപ്പിച്ച് മനോഹരവുമായ ചലനങ്ങൾ കൊണ്ട് അവർ പ്രക്ഷകരെ കയ്യിലെടുത്തു. കുരുന്നുകൾ അവർക്കൊപ്പം നൃത്തമാടി. ചടുലമായ നൃത്തച്ചുവടുകൾ, അപരമായ മെയ് വഴക്കം, തികച്ചും ഊർജ്ജ്വസ്വലമായ പ്രകടങ്ങൾ
‘ഡാൻസ്, റൈസ് & ഷൈൻ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന മസാക്ക കിഡ്‌സ് ആഫ്രിക്കാനയിലെ ബഹുമുഖ പ്രതിഭകളായ കുട്ടികൾക്ക് പറയാനുള്ളത് നിശ്ചയദാർഢ്യത്തിന്റെ കഥയാണ്, അത് പ്രതിസന്ധികളെ ധൈര്യവും നിശ്ചയദാർഢ്യവും സർഗ്ഗാത്മകതയും ഉപയോഗിച്ച് എങ്ങനെ അവസരമാക്കി മാറ്റാം എന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമാണ്. മധ്യ ഉഗാണ്ടയിലെ ഒരു ജില്ലയായ മസാക്കയിൽ നിന്നുള്ളവരാണ് മസാക്ക കിഡ്‌സ് ആഫ്രിക്കാനയിലെ മുപ്പതിൽ അധികം ഉള്ള നർത്തകസംഘം .അവരിൽ പലർക്കും യുദ്ധം, പട്ടിണി അല്ലെങ്കിൽ രോഗം എന്നിവമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ്. 2014-ൽ മസാക്കയിൽ പ്രാദേശിക അധ്യാപകനായ കാവുമ ദൗദ സ്ഥാപിച്ച, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന ഈ കുട്ടികൾക്കായി നൃത്തവും പാട്ടും ഒരു ആവിഷ്‌കാര മാധ്യമമായി ഉപയോഗിച്ചുപോരുന്നു.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനം, വാഷിംഗ്ടൺ ഡിസിയിലെ ലോക ബാങ്ക്, എത്യോപ്യയിലെ ആഫ്രിക്കൻ യൂണിയൻ ആസ്ഥാനം എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്റ്റേജുകളിൽ മസാക്ക കിഡ്‌സ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കൻ സോഷ്യൽ സ്റ്റാറിനുള്ള 2021-ലെ നിക്കലോഡിയൻ കിഡ്‌സ് ചോയ്‌സ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഇവർ നേടിയിട്ടുണ്ട്.