മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാണെന്നും സംവിധായകന്‍ ചിദംബരം പറഞ്ഞു. വിജയമാകുമെന്ന് കരുതിയാണ് ഓരോ സിനിമയും എടുക്കുന്നത് എന്നും സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മഞ്ഞുമല്‍ബോയ്സ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. അതിനാൽ റീമേക്ക് എങ്ങനെയെന്ന് ആലോചിച്ചിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.
ഗുണയുടെ സംവിധായകൻ സന്താന ഭാരതിക്കും കമൽഹാസനുമൊപ്പം മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിൽ കാണാൻ സാധിച്ചത് വലിയ ഭാഗ്യമായി കണുന്നുവെന്നും സംവിധായകന്‍ ചിദംബരം പറഞ്ഞു. ഓരോ സിനിമയും വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇതിൽ നിന്ന് വ്യത്യസ്തമായി സംഭവ കഥ സിനിമയാക്കുമ്പോൾ തുടക്കം മുതൽ വെല്ലുവിളിയുണ്ടായിരുന്നു എന്നും ചിത്രം പൂർത്തീകരിക്കാനായി അണിയറ പ്രവർത്തകരും അഭിനേതാക്കളും വലിയ പിന്തുണ നൽകിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ദുബായ് അല്‍ ഖുറൈർ സെന്‍ററിൽനടന്ന വാർത്താസമ്മേളനത്തിൽ സംവിധായകനോടൊപ്പം അഭിനേതാക്കളൂം പങ്കെടുത്തു. റിലീസ് ചെയ്തശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.