ദുബായ് മലങ്കര സുറിയാനി കത്തോലിക്കസഭാ സമൂഹ രുപീകരണ രജതജൂബിലി ആഘോഷിച്ചു

ദുബായ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹരൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. നവംബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ദുബായ് സെയിന്റ് മേരീസ് ദേവാലയത്തിൽ ആഘോഷമായ സമൂഹബലി നടത്തി. ദേവാലയ അങ്കണത്തിൽ അത്യഭിവന്ദ്യ കാതോലിക്കാ ബാവ, പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുടെ യു എ യിലെ പ്രതിനിധി ആർച്ച്ബിഷപ്പ് ക്രിസ്റ്റഫേ സാക്കിയ എൽ-കാസിസ്, ബിഷപ്പ് പൗളോ മാർട്ടിനെല്ലി, ബിഷപ്പ് പോൾ ഹിൻഡർ, ബഹുമാനപ്പെട്ട വൈദീകർക്കും പള്ളി അങ്കണത്തിൽ സ്വീകരണം നൽകി.

തുടർന്ന് സിൽവർ ജൂബിലി സമാപന സമ്മേളനം അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ഉൽഘാടനം ചെയ്‌തു. ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും, വിവിധ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു.

അഭിവന്ദ്യ പിതാക്കന്മാർ, സെയിന്റ് മേരീസ് ഇടവക വികാരി ഫാ. ലെനി Connully OFM Cap., മലങ്കര കത്തോലിക്കാ സഭയുടെ ഗൾഫ് കോർഡിനേറ്റർ റെവ .ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പോ, സഭയുടെ യു എ ഇ കോർഡിനേറ്റർ റെവ.ഫാ.ഡോ.റെജി മനക്കലെത്ത്, റെവ ഫാ മത്തായി ഐറാണത്തറ, ഷാജു ബേബി (പ്രസിഡന്റ് – യു എ ഇ മലങ്കര കൌൺസിൽ) ജോവന്ന ഫെർണാണ്ടസ് (പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ്), പോൾസൺ മാത്യു (സമൂഹ സ്ഥാപക സെക്രട്ടറി), ജോർജ് വറുഗീസ് (സുവനീർ ജോയിന്റ് കോർഡിനേറ്റർ) എന്നിവർ പ്രസംഗിച്ചു. കമ്യൂണിറ്റി വൈസ് പ്രസിഡന്റ് ബിരൺ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ബിജോ ബാബു നന്ദിയും അർപ്പിച്ചു. റെവ.ഫാ. മാത്യൂസ് ആലുമൂട്ടിൽ (പ്രീസ്റ്റ്-ഇൻ-ചാർജ്), ഫാ. വറുഗീസ് കോഴിപ്പാടൻ (മലയാളം കമ്യൂണിറ്റി) എന്നിവർ സന്നിഹിതരായിരുന്നു.
തുടന്ന് സമൂഹാംഗങ്ങൾ ഒരുക്കിയ കലാസന്ധ്യയ്ക്കും സ്നേഹവിരുന്നോടും കൂടി ജൂബിലിക്ക് തിരശീല വീണു. ഇടവക കമ്മിറ്റിയും 10 സബ് കമ്മറ്റികളും ജൂബിലിയുടെ പ്രവത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി...

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു. ഇടതു മുന്നണി പ്രതിനിധിയായ കെ.വി. തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബിൽ മു​ന​മ്പം പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണെ​ന്ന്​ സ​മ​ര​ക്കാ​രെ...

ഉത്തർ പ്രദേശിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു

ഉത്തർപ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഇത് നിലനിൽക്കേ, ഉത്തർ പ്രദേശിലെ കൗശാമ്പി ജില്ലയിൽ 58 ഏക്കർ വഖഫ് സ്വത്തുക്കൾ ഏറ്റെടുത്ത് സർക്കാർ ഭൂമിയായി രജിസ്റ്റർ ചെയ്തു. വഖഫ് ബോർഡിന്...

സ്വർണ്ണവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത്....

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വന്നുപോകാവുന്ന വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ലഭിച്ചു....

ഇന്ന് പെസഹവ്യാഴം, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും

യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും...

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും; വിൻസിയുടെ പരാതിയിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം അനുവദിക്കില്ല എന്നും പ്രൊഡ്യൂസഴസ് അസോസിയേഷൻ...

ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ. ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയുണ്ടായത്. കലൂരിലുള്ള പിജിഎസ് വേദാന്ത...