മഹ്സൂസിന്‍റെ 44-ാമത് മില്യണയര്‍ ആയി തിരുവന്തപുരം കൊച്ചുവേളി സ്വദേശിയായ വിപിന്‍. രണ്ടു വര്‍ഷമായി യു.എ.ഇയിൽ ജോലിചെയ്യുന്ന വിപിൻ, മൂന്ന് മാസം മുൻപ് മാത്രമാണ് മഹ്സൂസിൽ പങ്കെടുക്കാന്‍ തുടങ്ങിയത്. ഗ്യാരണ്ടീസ് റാഫ്‍ള്‍ നറുക്കെടുപ്പിൽ ആണ് 1,000,000 ദിർഹം (2 കോടി രൂപ ) സമ്മാനം നേടിയത്. ഫയര്‍ ആൻഡ് സേഫ്റ്റി ജീവനക്കാരനായ വിപിന്‍ വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിത ഭാഗ്യം കനിഞ്ഞത്. 350 ദിർഹം ഇതിന് മുന്‍പ് സമ്മാനമായി ലഭിച്ചിട്ടുണ്ട്.10 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ഇമെയില്‍ വന്നതോടെയാണ് വിശ്വാസമായതെന്നും വിപിൻ പറഞ്ഞു.
സുഹൃത്താണ് മഹ്‌സൂസിനെ കുറിച്ച് പറഞ്ഞതെന്നും അന്നുമുതൽ മുടങ്ങാതെ എല്ലാ ആഴ്ചയും 35 ദിർഹം മാറ്റിവച്ച് മഹ്‌സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുമായിരുന്നു എന്നും വിപിൻ പറഞ്ഞു. ഭാഗ്യം തന്നെ തുണക്കും എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു എന്നും വിപിൻ കൂട്ടിച്ചേർത്തു. പ്രണയം വിവാഹത്തിനിൽക്കുമ്പോൾ വിവാഹചെലവുകളെക്കുറിച്ച് ആലോചിക്കുന്നതിനിടയിൽ ആണ് സമ്മാനമായി 1,000,000 ദിർഹംസ് ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടെന്നും വിപിൻ പറഞ്ഞു. നറുക്കെടുപ്പില്‍ വിജയിച്ചത് പ്രതിശ്രുതവധു അഖിലയെയാണ് ആദ്യം അറിയിച്ചതെന്നും അഖില ഇതുവരെ വിശ്വസിച്ചിട്ടില്ലെന്നും വിപിൻ പറയുന്നു.
കുടുംബത്തിന് കുറച്ചു കടങ്ങളുണ്ട്, അതെല്ലാം വീട്ടണം, യുകെയിലുളള സഹോദരിയുടെ അടുത്ത് പോകണം, നാട്ടിലേക്ക് മടങ്ങി അവിടെ സ്വന്തമായി നല്ലൊരു ബിസിനസ് തുടങ്ങുന്നതിനെകുറിച്ച് ആലോചിക്കണമെന്നും വിപിന്‍ പറഞ്ഞു. നർത്തകന്‍ കൂടിയാണ് വിപിൻ.
മെയ് 20 ന് നടന്ന മഹസൂസിന്‍റെ 129 മത് നറുക്കെടുപ്പിലാണ് വിപിന്‍ 44- മത് കോടതിപതിയായത്. അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്‌സൂസ്. 35 ദിർഹംസ് മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ ആഴ്ച്ച നറുക്കെടുപ്പും പിന്നീട് ഗ്രാൻഡ് ഡ്രോയും ഉണ്ട്. ഭാഗ്യശാലിക്ക് 20,000,000 ദിർഹം നേടാം. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ 1,000,000 നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.