മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയില്‍ നാളെ നബിദിന അവധിയാണ്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നബിദിനം ആചരിച്ച് ഗൾഫ് രാജ്യങ്ങളും. അറബ് പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികൾ കൊണ്ടു സജീവമാണ് .വെള്ളിയാഴ്ചത്തെ നബിദിന അവധിയ്ക്കൊപ്പം ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി വരുന്നതിനാല്‍ മൂന്നു ദിവസത്തെ അവധി ലഭിക്കും.
വെള്ളിയാഴ്ച്ച നബിദിന അവധിക്കൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ പൊതു അവധി ലഭിക്കും. ഒക്ടോബര്‍ രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അബുദാബി, ദുബായ് എമിറേറ്റുകളിൽ നാളെ പാർക്കിംഗ് സൗജന്യമാണ്. അബുദാബിയിൽ നാളെ ടോൾ ഈടാക്കില്ല. ഷാർജയിലും ഇന്നും നാളെയും പാർക്കിങ് സൗജന്യമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ശനി, ഞായര്‍ ദിവസങ്ങള്‍ പാര്‍ക്കിങ് നിരക്ക് ബാധകമാണ്. അതേസമയം ബ്ലൂ പാര്‍ക്കിങ് സോണുകളില്‍, അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും പാര്‍ക്കിങ് നിരക്ക് ബാധകമാണ്. അബുദാബിയിലും നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ്. പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ അറിയിച്ചു.
ഒമാൻ, ബഹ്റൈൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് നബിദിനാഘോഷം. ഒമാനിൽ വിവിധ മലയാളീ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മദ്രസ്സകളിലും ആഘോഷം ഒരുക്കിയിട്ടുണ്ട്.